തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ബില്ലിനു ഗവര്‍ണറുടെ അംഗീകാരം. ആശുപത്രിക്കും ജീവനക്കാര്‍ക്കും ഏതിരായ അതിക്രമങ്ങള്‍ തടയുക ലക്ഷ്യമിട്ടാണ് ബില്‍ കൊണ്ടുവന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണ് കര്‍ശന വ്യവസ്ഥകളോടെ നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കിയത്.
അക്രമം നടത്തുകയോ പ്രേരിപ്പിക്കുകയോ ചെയ്താല്‍ ശിക്ഷിക്കപ്പെടും. ആറ് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും അര ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. കേരള ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. സബ്ജക്ട് കമ്മിറ്റിക്കു വിട്ട ബില്‍ സഭയില്‍ വീണ്ടും അവതരിപ്പിച്ചു. പിന്നാലെയാണ് ഗവര്‍ണറുടെ അംഗീകരം.