കോണ്‍സുലേറ്റ്‌ ജനറലിനേയോ അഡ്‌മിന്‍ അറ്റാഷെയെയോ പരിചയമില്ല’ : അയ്യപ്പന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡോളര്‍കടത്ത് കേസുമായി ബന്ധപ്പെട്ട് പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍റെ അഡീ. പ്രൈവറ്റ്‌ സെക്രട്ടറി കെ. അയ്യപ്പന്‍ കഴിഞ്ഞ ദിവസം കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. സ്പീക്കറുടെ ഔദ്യോഗിക വിദേശ യാത്രകളെല്ലാം തയ്യാറാക്കുന്നതിന്റെ ചുമതല തനിക്കാണെങ്കിലും താന്‍ ഒരിക്കല്‍ പോലും വിദേശരാജ്യം സന്ദര്‍ശിച്ചിട്ടില്ലെന്ന് അയ്യപ്പന്‍ മൊഴി നല്‍കി.

‘ഒരിക്കല്‍ പോലും വിദേശ രാജ്യം സന്ദര്‍ശിച്ചിട്ടില്ല. സ്‌പീക്കര്‍ ഔദ്യോഗിക വിദേശയാത്രകള്‍ക്കു പുറമേ, സ്വകാര്യയാത്രകളും നടത്തിയിട്ടുണ്ട്. സ്‌പീക്കറുടെ ഓഫീസില്‍ സ്വപ്‌നയും സരിത്തും പലതവണ വന്നിട്ടുണ്ട്‌. അങ്ങനെ ഇവരെ പരിചയമുണ്ട്‌. യു.എ.ഇ. കോണ്‍സുലേറ്റ്‌ ജനറലിനേയോ അഡ്‌മിന്‍ അറ്റാഷെയെയോ പരിചയമില്ല’- അയ്യപ്പന്‍ കസ്റ്റംസിന് മുമ്ബാകെ മൊഴി നല്‍കി.

സ്‌പീക്കറുടെ വിദേശയാത്രകളില്‍ അയ്യപ്പനും ഉണ്ടായിരുന്നുവെന്ന് സ്വപ്നയും സരിത്തും മൊഴി നല്‍കിയിരുന്നു. തങ്ങളെ ഫ്‌ളാറ്റിലേക്കു വിളിച്ചുവരുത്തിയാണു ഡോളര്‍ അടങ്ങിയ ബാഗ്‌ ഏല്‍പിച്ചതെന്നും ആ സമയം അയ്യപ്പനെയും കണ്ടെന്നുമാണു ഇരുവരുടെയും മൊഴി. ഇതിനെ തുടര്‍ന്നാണ് അയ്യപ്പനെ ചോദ്യം ചെയ്യാനായി വിളിച്ചുവരിത്തിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...

നവീൻ ബാബുവിന്റെ മരണം ; കേസന്വേഷണം സിബിഐക്ക് വിട്ടു ; മകൾക്ക് ആശ്രിത നിയമനം...

0
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീൻ...

പ്രതിപക്ഷ ഉപനേതൃപദവി വേണം ; പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ല ;...

0
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി...

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോ‍‍ർഡുകൾ തകർത്ത് പ്രസാദം വിൽപന

0
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ...