Monday, February 10, 2025 9:29 pm

മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും അവിശ്വസനീയവുo : ശ്രീരാമകൃഷ്‌ണന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണെന്ന് സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്‍. സ്‌പീക്കറെയും സ്‌പീക്കറുടെ ഓഫീസിനെയും ബന്ധപ്പെടുത്തിക്കൊണ്ടുളള ഇത്തരം ഒരു പ്രചരണം വസ്‌തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്നാണ് സ്‌പീക്കറുടെ ഓഫീസിന്റെ വിശദീകരണം.

വിദേശത്തുളള എല്ലാത്തരം സംഘടനകളുടെയും നിരന്തരമായ ക്ഷണം സ്വീകരിച്ച്‌ പോകാന്‍ നിര്‍ബന്ധിക്കപ്പെട്ട യാത്രകളാണ് ഭൂരിഭാഗവും. മാത്രമല്ല, സഹോദരങ്ങള്‍ വിദേശത്തായതിനാല്‍ കുടുംബപരമായ യാത്രകളും അനിവാര്യമായിരുന്നുവെന്നും സ്‌പീക്കര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചുമാസമായി വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിന്റെ പ്രത്യേക സന്ദര്‍ഭത്തിലാണ് ഇങ്ങനെ ഒരു വ്യാഖ്യാനം ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വാര്‍ത്തകളില്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങള്‍ പോലെയുളള കാര്യങ്ങള്‍ ശരിയല്ല. നേരത്തെതന്നെ വിദേശയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചതാണ്.

വിദേശയാത്രകളുമായി ബന്ധപ്പെട്ട് പുകമറ സൃഷ്‌ടിക്കാനുളള ശ്രമം നടക്കുന്നുണ്ട്. അതിലൊന്നും ഒളിച്ചുവയ്ക്കേണ്ട കാര്യമില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നേരത്തെ തന്നെ സ്‌പീക്കറുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ വേണമെന്നുണ്ടെങ്കില്‍ അത് ഓഫീസില്‍ ലഭ്യമാണ്. യാത്രകള്‍ ബന്ധപ്പെട്ട എംബസിയെ അറിയിക്കാറുമുണ്ട്.

സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായിട്ട് ഒരിക്കല്‍ പോലും യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ ഉളള സാഹചര്യം ഉണ്ടായിട്ടില്ല. ഇത് തീര്‍ത്തും തെറ്റാണ്. തെറ്റായ ഒരു വാര്‍ത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ഭരണഘടനാ സ്ഥാപനത്തെ വലിച്ചിഴയ്ക്കുന്നത് ശരിയായ ഒരു കാര്യമല്ല.

ഔദ്യോഗിക സ്വഭാവമുളള യാത്രകള്‍ക്കെല്ലാം നിയമപരമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചുതന്നെയാണ് പോയിട്ടുളളത്. ഔദ്യോഗികപരമായ കാര്യങ്ങള്‍ക്കുളള യാത്രയുടെ ചെലവ് മാത്രമേ സര്‍ക്കാരില്‍ നിന്ന് ഉപയോഗിച്ചിട്ടുളളൂ. വിദേശത്തുളള വിവിധ സംഘടനകളും സാംസ്‌ക്കാരിക സംഘടനകളും ക്ഷണിക്കുന്ന പരിപാടികള്‍ക്ക് അവരുടെ നേതൃത്വത്തിലാണ് യാത്ര. ഇക്കാര്യത്തിലും അവ്യക്തതയില്ല. വസ്‌തുതാപരമല്ലാത്ത ആരോപണ പ്രചരണങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തളളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും സ്‌പീക്കറുടെ ഓഫീസ് വ്യക്തമാക്കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു ; യുവാവിന് ദാരുണാന്ത്യം

0
ഹരിപ്പാട് : നിയന്ത്രണം തെറ്റിയ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു....

പേരിശേരി തൃപ്പേരൂർകുളങ്ങര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവത്തിന് നാളെ തുടക്കമാകും

0
ചെങ്ങന്നൂർ:  പേരിശേരി തൃപ്പേരൂർകുളങ്ങര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് നാളെ തുടക്കമാകും....

ക്ഷേത്രത്തിൽ കയറി മോഷണം : യുവാവ് അറസ്റ്റിൽ

0
കോട്ടയം : ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിൽ യുവാവിനെ...

മാരാമണ്‍ കണ്‍വെന്‍ഷൻ ; ക്രിസ്തുവിന്റെ ഇടപെടല്‍ കരുണയുടെ അടയാളപ്പെടുത്തല്‍

0
മാരാമണ്‍ : 130- മത് മാരാമണ്‍ കണ്‍വെന്‍ഷന്റെ രണ്ടാം ദിനം രാവിലത്തെ...