“ശ്രീ സത്യസായി പ്രേമ പ്രവാഹിനി” രഥയാത്ര ഒക്ടോബർ 18,19 തീയതികളിൽ പത്തനംതിട്ട ജില്ലയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരതം മുഴുവനും “ശ്രീ സത്യസായി പ്രേമ പ്രവാഹിനി” എന്ന രഥ൦ യാത്ര ആരംഭിച്ചു. സത്യസായി ബാബ ജനിച്ചിട്ട്‌ 2025 നവംബർ 23 ന് നൂറ് വർഷം തികയുകയാണ്. ഇതിന്റെ ഭാഗമായാണ് വിപുലമായ പരിപാടികള്‍ നടത്തുന്നത്. പത്തന൦തിട്ട ജില്ലയിൽ ഒക്ടോബർ 18,19 തീയതികളിൽ എത്തുന്ന ഈ രഥയാത്ര വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കൊല്ലം ജില്ലയിലേക്ക് കടക്കും. സെപ്റ്റംബർ 25 നാണ്  വയനാടു വഴി കേരളത്തിലേക്ക് രഥയാത്ര പ്രവേശിച്ചത്.

പത്തനംതിട്ട ജില്ലയിലെ സ്വീകരണപരിപാടികള്‍ക്ക്  വിപുലമായ സ്വാഗതസ൦ഘ൦ രൂപീകരിച്ചു. ഡോ.സി.ബി. വിപിനചന്ദ്രൻ നായർ ചാങ്ങേത്ത്, എ൦.കെ.രവീന്ദ്രനാഥ് കല്ലറേത്ത് എന്നിവർ രക്ഷാധികാരികളായ കമ്മിറ്റിയില്‍ മുൻ ജില്ലാ പ്രസിഡൻറ്മാർ, ഭാരവാഹികൾ, സജീവ പ്രവർത്തകർ എന്നിവരടങ്ങുന്ന 101 പേര്‍ ഉണ്ടാകും. മധുസൂദനൻ നായർ ഓമല്ലൂർ, ജനറൽ കൺവീനറായും വിവിധ വിഭാഗങ്ങളിൽ കോർഡിനേറ്റർമാരായി കൃഷ്ണകുമാർ പന്തളം, സുദർശനൻ നായർ (പബ്ളിസിറ്റി), ജയ് പാല്‍ ഏഴംകുളം, ഷാജി പത്തനംതിട്ട (വാഹനം), പെരുനാട് ശിവകുമാർ, സച്ചിൻ കെ അജയ്, ബിജേഷ് മണ്ണടി (രഥ൦ ഇൻചാർജ്) എന്നിവരെയും മഹിളാ കോഡിനേറ്റർമാരായി രമാശങ്കർ, സതീദേവി, രഞ്ജിനി, ലീനാകുമാരി, പ്രസന്ന അശോക് എന്നിവരെയും തെരഞ്ഞെടുത്തുവെന്ന്  ശ്രീ സത്യസായി സേവാ സംഘടന
പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എം.ജയപ്രകാശ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

 കാലാവസ്ഥാ അലർട്ടുകളെ കുറ്റപ്പെടുത്തി റവന്യുമന്ത്രി എ.പി.അനിൽകുമാർ

0
തിരുവനന്തപുരം: കാലാവസ്ഥാ അലർട്ടുകളെ കുറ്റപ്പെടുത്തി റവന്യുമന്ത്രി എ.പി. അനിൽകുമാർ. മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടെങ്കിൽ...

തൃശൂരില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍

0
തൃശൂര്‍: തൃശൂര്‍ ചാവക്കാട് മണത്തലയില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താന്‍...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

തലസ്ഥാന നഗരത്തിൽ സർവീസ് നടത്താൻ കൂടുതൽ പ്രിയദർശിനി ബസുകളെത്തുന്നു

0
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ സർവീസ് നടത്താൻ കൂടുതൽ പ്രിയദർശിനി ബസുകളെത്തുന്നു. നഗരത്തിൽ...