എസ്ആർപിയുടെ വാദം ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ചപോലെ ; പരിഹസിച്ച് കെ.സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐ എം നിലപാട് സാമാന്യ മര്യാദയ്ക്ക് നിരക്കാത്തതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കോൺഗ്രസിന് മുമ്പിൽ നിബന്ധന വെച്ചുകൊണ്ട് സംസാരിക്കുന്നത് ശരിയല്ല. ബിജെപി പറയുന്ന കോൺഗ്രസ് മുക്ത ഭാരതമെന്ന ആശയമാണ് സിപിഐ എം ഏറ്റെടുത്തത്. കോൺഗ്രസിനെ ഒഴിവാക്കിയുള്ള മതേതര സഖ്യത്തിന് ഇന്ത്യയിൽ പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എസ്.രാമചന്ദ്രൻ പിള്ളയുടെ ആരോപണങ്ങൾ പുച്ഛത്തോടെ തള്ളിക്കളയുന്നു. എസ്ആർപിയുടെ വാദം ആനയ്ക്ക് ഉറുമ്പ് കല്യാണം ആലോചിച്ച പോലെയാണെന്ന് കെ.സുധാകരൻ പരിഹസിച്ചു.

കോണ്‍ഗ്രസിന് ഉപാധിവയ്ക്കാന്‍ കോടിയേരിയും എസ്.ആര്‍.പിയും ആയിട്ടില്ല. സിപിഐ എം നിലപാട് പരമപുച്ഛത്തോടെ എഴുതിത്തളളാനേ കഴിയൂ. കോണ്‍ഗ്രസിന്റെ പ്രാധാന്യം സ്റ്റാലിനും ശരദ് പവാറും മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പിന്തുടരുന്നത് മൃദു ഹിന്ദുത്വവും, നവ മുതലാളിത്ത നയങ്ങളുമാണ്. ഇതിൽ നിന്ന് മാറ്റമുണ്ടായാലേ കോൺഗ്രസുമായുള്ള സഖ്യം ആലോചിക്കാൻ കഴിയുവെന്ന് സിപിഎം പൊളിറ്റ്ബ്യുറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞിരുന്നു. ഇതിനിടെ കെപിസിസി തീരുമാനം അംഗീകരിക്കാത്തവർ പാർട്ടിക്കകത്തുണ്ടാകില്ലെന്ന് കെ.സുധാകരൻ മുന്നറിയിപ്പ് നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...