കൊറിയ ഓപ്പൺ ; ലക്ഷ്യ സെന്നിന് വിജയത്തുടക്കം

For full experience, Download our mobile application:
Get it on Google Play

ഇംഗ്ലണ്ട് : ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് ലക്ഷ്യ സെൻ കൊറിയ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ. ആദ്യ റൗണ്ടിൽ ചോയ് ജി ഹൂണിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് ഇന്ത്യൻ താരം അടുത്ത റൗണ്ടിലെത്തിയത്. ഒരു മണിക്കൂറിലേറെ നീണ്ട മത്സരത്തിൽ 14-21, 21-16, 21-18 എന്ന സ്കോറിനാണ് ചോയിയെ പരാജയപ്പെടുത്തിയത്.

രണ്ടാം റൗണ്ടിൽ ഇന്തോനേഷ്യയുടെ ഷെസർ ഹിരെൻ റുസ്താവിറ്റോയെ സെൻ നേരിടും. നേരത്തെ ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്ന് 20 കാരൻ കഴിഞ്ഞ മാസം ചരിത്രം സൃഷ്ടിച്ചിരുന്നു. ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ലക്ഷ്യ സെൻ. പ്രകാശ് നാഥ്, പ്രകാശ് പദുക്കോൺ, പുല്ലേല ഗോപിചന്ദ്, സൈന നെഹ്‌വാൾ എന്നിവരാണ് ഫൈനലിൽ എത്തിയ മറ്റ് താരങ്ങൾ.

കഴിഞ്ഞ 6 മാസമായി ലക്ഷ്യ മികച്ച ഫോമിലാണ്. ഡിസംബറിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ലക്ഷ്യ സെൻ വെങ്കല മെഡൽ നേടിയിരുന്നു. ഇതിനുശേഷം ജനുവരിയിൽ ഇന്ത്യ ഓപ്പൺ സൂപ്പർ കിരീടം നേടിയ ലക്ഷ്യ ജർമൻ ഓപ്പണിന്റെ ഫൈനലിൽ എത്തി. ലക്ഷ്യയ്ക്ക് കൊറിയ ഓപ്പൺ ടൈറ്റിൽ പിടിക്കാൻ കഴിയുമോ ഇല്ലയോ എന്നതാണ് അറിയേണ്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...