തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളിക്കേസ് യുഡിഎഫ് സർക്കാരിന്‍റെ രാഷ്ട്രീയ നീക്കമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. താന്‍ കുറ്റം ചെയ്തിട്ടില്ല. ഇത്തരം സംഭവങ്ങള്‍ നിയമസഭ ചരിത്രത്തില്‍ ഇല്ലാത്തതാണ്. എന്നാല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ തലേദിവസം നിയമസഭയില്‍ കൊണ്ടുവന്ന് താമസിപ്പിച്ച് മനപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. കേസില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസില്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള അഞ്ച് പ്രതികള്‍ നേരത്തെ ഹാജരായിരുന്നു. ഇവരും കുറ്റം നിഷേധിക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. ഒക്ടോബര്‍ 26-ന് രേഖകള്‍ പരിശോധിച്ച് തുടര്‍നടപടി കളിലേക്ക് കടക്കാനാണ് കോടതി തീരുമാനം.