Monday, May 20, 2024 12:01 pm

വന്‍ സന്നാഹങ്ങളോടെ വീണ്ടും പരീക്ഷാക്കാലം ; മാറ്റിവച്ച എസ്എസ്എൽസി – ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് മുതല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് മാറ്റിവെച്ച എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾ വിപുലമായ സന്നാഹങ്ങളോടെ ഇന്ന് തുടങ്ങും. സ്കൂളുകളിൽ ആരോഗ്യപ്രവർത്തകർക്കൊപ്പം പുറത്ത് പോലീസിനെയും വിന്യസിക്കും. രാവിലെ വിഎച്ച്എസ്‍സി പരീക്ഷയും ഉച്ചക്ക് ശേഷം ‍എസ്.എസ്.എൽ.സി പരീക്ഷയുമാണ്.

നാളിതുവരെ ഇല്ലാത്ത ഒരുക്കങ്ങളുമായാണ് പതിമൂന്ന് ലക്ഷം വിദ്യാർത്ഥികൾ പരീക്ഷാ ഹാളിലേക്കെത്തുന്നത്. വിദ്യാർത്ഥികൾ വീട്ടിൽ നിന്നിറങ്ങി പരീക്ഷ എഴുതി തിരിച്ചുപോകുന്നത് വരെ കർശന സുരക്ഷാ മുൻകരുതലുണ്ടാകും. മാസക്ക് നിർബന്ധം. സ്കൂളിന് മുന്നിൽ കൈകൾ അണുവിമുക്തമാക്കും. ഒരു ഹാളിൽ പരമാവധി 20 കുട്ടികൾ മാത്രം.

രോഗലക്ഷണങ്ങളുള്ളവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെയും പ്രത്യേകം ഇരിപ്പിടം ഒരുക്കും. ഹോട്ട് സ്പോട്ടുകളിലും കർശന സുരക്ഷയോടെയാണ് പരീക്ഷ നടത്തുക. ഹോട്ട് സ്പോട്ടുകളിൽ പരീക്ഷ കേന്ദ്രങ്ങൾ ഇല്ലെങ്കിൽ സമീപത്തെ കേന്ദ്രങ്ങളിൽ കർശന സുരക്ഷാ ഉറപ്പാക്കി വിദ്യാർത്ഥികളെ കൊണ്ടുപോയി തിരിച്ചുകൊണ്ടുവരണം.

വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ കുടിവെള്ളം കുപ്പിയിലാക്കി കൊണ്ടുവരാം. മറ്റുള്ളവർ ഉപയോഗിച്ച കപ്പോ കുടിവെള്ള കുപ്പിയോ ഉപയോഗിക്കരുത്. പരീക്ഷക്ക് മുമ്പും ശേഷവും കൂട്ടം കൂടിയുള്ള ചർച്ചകൾക്ക് വിലക്കുണ്ട്. കൊവിഡ് കേസുകൾ കൂടുമ്പോൾ പരീക്ഷ നടത്തരുതെന്നായിരുന്നു പ്രതിപക്ഷ നിലപാട്. അത് കൊണ്ട് വീഴ്ചകൾ ഇല്ലാതെയുള്ള പരീക്ഷ നടത്തിപ്പ് സർക്കാരിന് മുന്നിൽ വൻ വെല്ലുവിളിയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ പുഷ്പാഭിഷേകം ഞായറാഴ്ച നടന്നു

0
ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷമായ പുഷ്പാഭിഷേകം ഞായറാഴ്ച...

ജനാധിപത്യ അവകാശം വിനിയോ​ഗിക്കണം ; വോട്ടർമാരോട് അഭ്യർത്ഥിച്ച് യോ​ഗി ആദിത്യനാഥ്

0
ലക്നൗ: തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിൽ തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോ​ഗിക്കാൻ...

പറക്കോട് തെക്ക് ദേവീവിലാസം എൻ.എസ്.എസ് കരയോഗം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ...

0
പറക്കോട് : പറക്കോട് തെക്ക് ദേവീവിലാസം എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി,...

മഹാരാഷ്ട്രയിൽ വോട്ടിങ് മെഷീനിൽ മാലയിട്ട് സ്ഥാനാർഥി

0
മുംബൈ: വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടിങ് മെഷീനിൽ മാലയിട്ട് സ്ഥാനാർഥി. മഹാരാഷ്ട്രയിലെ...