ഡല്‍ഹിയിലെ ചേരിയില്‍ വന്‍ തീപിടുത്തം ; നിരവധി വീടുകള്‍ കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ചേരിയില്‍ വന്‍ തീപിടുത്തം. സൗത്ത് – ഈസ്റ്റ് ഡല്‍ഹിയിലെ തുഗ്ലക്കാബാദ് പ്രദേശത്തെ ചേരിയിലാണ് തീപിടുത്തമുണ്ടായത്. 1200ഓളം വീടുകള്‍ നശിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 12.50നാണ് തീപിടുത്തമുണ്ടായത്. 28 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി മൂന്ന് മണിക്കൂര്‍ പ്രയത്‌നത്തിന് ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.

തീപിടുത്തമുണ്ടായ ഉടനെ ആളുകള്‍ മാറിയതിനാല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചിലര്‍ക്ക് നിസാര പൊള്ളലേറ്റിട്ടുണ്ട്. രണ്ടേക്കറോളം വരുന്ന ചേരിപ്രദേശം പൂര്‍ണമായി കത്തിനശിച്ചു. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടുവെന്ന് അധികൃതര്‍ അറിയിച്ചു. നഷ്ടം കണക്കാക്കുകയാണെന്ന് ഡിസിപി രാജേന്ദ്രപ്രസാദ് മീണ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...