ജില്ലയില്‍ എസ്എസ്എല്‍സി എഴുതുന്നത് 10,490 വിദ്യാര്‍ഥികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലയിലെ 168 സെന്ററുകളിലായി 10,490 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ ശാന്തമ്മ അറിയിച്ചു. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ച എസ്എസ്എല്‍സി പരീക്ഷ  26 മുതല്‍ 30 വരെ നടക്കും. പരീക്ഷയ്ക്ക് മുന്നോടിയായി ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ സ്‌കൂളുകള്‍ ശുചീകരിച്ചു. കൂടാതെ ഗ്ലൗസുകള്‍, മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, ഹാന്‍ഡ് വാഷ്, സോപ്പ്, തെര്‍മല്‍ സ്‌കാനറുകള്‍ തുടങ്ങിയവ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും എത്തിച്ചു. ജില്ലാ പഞ്ചായത്താണ് സാനിറ്റൈസറുകള്‍ ലഭ്യമാക്കിയത്.

വാഹന ക്രമീകരണം നടത്തുന്നതിന് പ്രഥമ അധ്യാപകരെ ചുമതലപ്പെടുത്തി. പരീക്ഷകള്‍ സംബന്ധിച്ച എല്ലാ സംശയങ്ങള്‍ക്കും നിവൃത്തി വരുത്തുന്നതിനും അടിയന്തിര സാഹചര്യം നേരിടുന്നതിനും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ വാര്‍ റൂം ക്രമീകരിച്ചു. പരീക്ഷയുടെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തീകരിച്ചു. സമഗ്രശിക്ഷാ കേരളയുടെയും ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകളുടെയും ആഭിമുഖ്യത്തില്‍ മാസ്‌ക്, ലഘുലേഖ വിതരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) സഹകരണത്തില്‍ പരീക്ഷാ കേന്ദ്രത്തിലെ അധ്യാപകര്‍ക്ക് അതത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ കൗണ്‍സലിംഗ് നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...