Thursday, April 25, 2024 11:22 pm

ഓൺലൈൻ ക്ലാസിന് പ്രത്യേക ടൈംടേബിൾ ; എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല – മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 10,11,12 ക്ലാസുകൾ സ്കൂളുകളിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ കൊവിഡ് മാർഗരേഖാ നിർദ്ദേശങ്ങൾ പരിഷ്‌കരിക്കുo. പരീക്ഷാ തിയ്യതികളിൽ മാറ്റമുണ്ടാകില്ല. സംസ്ഥാനത്തെ എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷാ തിയ്യതികളിൽ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ നടത്താനാണ് നിലവിലെ തീരുമാനമെന്നും 10,11,12 ക്ലാസുകൾ സ്കൂളുകളിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ ഇപ്പോഴുള്ള കൊവിഡ് മാർഗരേഖാ നിർദ്ദേശങ്ങൾ പരിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു. തിങ്കളാഴ്ച ഉന്നതതല യോഗം ചേർന്ന് 10,11,12 ക്ലാസുകൾക്ക് വേണ്ട കൊവിഡ് മുൻകരുതൽ നിർദ്ദേശങ്ങളും ഇനി സ്‌കൂൾ തുറക്കുമ്പോൾ വേണ്ട തയാറെടുപ്പുകളും ചർച്ച ചെയ്യും.

‘വിദ്യാർത്ഥികൾക്ക് കൊവിഡ്, ഒമിക്രോൺ രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലായാണ് ക്ലാസുകൾ ഓൺലൈനാക്കുന്നത്. വിക്റ്റേഴ്സ് ചാനൽ വഴി ഓൺലൈൻ, ഡിജിറ്റൽ ക്ലാസുകൾ പുതിയ ടൈംബിളനുസരിച്ച് നടത്തും. ഇതിനായി ടൈം ടേബിൾ പുനക്രമീകരിക്കും. വിദ്യാർത്ഥികൾക്ക് രോഗം ബാധിച്ച ശേഷം സ്കൂളുകൾ അടക്കുന്നതിനേക്കാൾ നല്ലത് അവർക്ക് രോഗം വരാതെ നോക്കുകയാണ്.

അൺ എയ്ഡഡ്, സിബിഎസ് ഇ ഉൾപ്പെടെയുള്ള കേരളത്തിലെ എല്ലാ മേഖലകൾക്കും സ്കൂളുകൾ അടക്കുന്നത് ബാധകമാണ്. സ്‌കൂൾ അടയ്ക്കേണ്ട എന്ന നിർദേശം വിദഗ്ധരിൽ പലരും മുന്നോട്ട് വെച്ചു’. എന്നാൽ ഒരു പരീക്ഷണത്തിന് ഇല്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി വിശദീകരിച്ചു. വിദ്യാർഥികളുടെ വാക്സിനേഷൻ പകുതിയോളം പൂർത്തിയായി. മറ്റുകുട്ടികൾക്കും സ്കൂളുകളിൽ വെച്ച് തന്നെ വളരെ വേഗത്തിൽ വാക്‌സിൻ നൽകുമെന്നും മന്ത്രി അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...

മോദിയെ കണ്ട്​ പ്രകടനപത്രിക വിശദീകരിക്കാൻ ഖാർഗെ ; കത്തയച്ചു

0
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ്​ പ്ര​ക​ട​ന​പ​ത്രി​ക​യെ​ക്കു​റി​ച്ച തെ​റ്റി​ദ്ധാ​ര​ണ മാ​റ്റാ​ൻ ച​ർ​ച്ച​ക്ക്​ സ​മ​യം ചോ​ദി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി...

തെരഞ്ഞെടുപ്പ് അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ലോക്സഭാ തെരഞ്ഞെടുപ്പ്: നാളെ (26) അവധി ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ നാളെ (26)...

ആലപ്പുഴയില്‍ 35000ത്തില്‍ കൂടുതല്‍ ഇരട്ട വോട്ടുകള്‍ ; കള്ളവോട്ട് തടയണമെന്ന് ഹൈക്കോടതി

0
കൊച്ചി: ആലപ്പുഴയിലെ ഇരട്ട വോട്ട് വിഷയത്തില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. ആലപ്പുഴ...