ബസ് ചാർജ് വർധന ഫെബ്രുവരി ഒന്നുമുതൽ നടപ്പാക്കാൻ ആലോചന ; മിനിമം ചാർജ് 10 രൂപ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ ബസ് നിരക്ക് വര്‍ധന ഫെബ്രുവരി ഒന്നുമുതല്‍ നടപ്പിലാക്കാന്‍ ആലോചന. ​ഗതാ​ഗത വകുപ്പിന്റെ ശുപാര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു. ഇതോടെ ബസിലെ മിനിമം ചാര്‍ജ് 10 രൂപയായി ഉയരും. കൂടാതെ വി‌ദ്യാര്‍ത്ഥികളുടെ കണ്‍സെഷനിലും വര്‍ധനയുണ്ട്.

നിരക്ക് വര്‍ധന ഇങ്ങനെ. 2.5 കിലോമീറ്റര്‍ ദൂരത്തിന് നിലവില്‍ എട്ടു രൂപയാണ്. ഇതാണ് പത്ത് രൂപയായി വര്‍ധിപ്പിക്കുന്നത്. തുടര്‍ന്നുള്ള ദൂരത്തില്‍ ഓരോ കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകും. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് 5 രൂപയായാണ് കൂട്ടുക. 1.5 കിലോമീറ്ററിന് ഒരു രൂപയും 5 കിലോമീറ്ററിന് 2 രൂപയുമാണ് നിലവില്‍ വിദ്യാര്‍ത്ഥികളുടെ നിരക്ക്.

ഈ രണ്ടു ദൂരത്തിനും ഇനി 5 രൂപയാക്കാനാണ് നിര്‍ദേശം. ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമായിരിക്കും. രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ സര്‍വീസ് ആരംഭിക്കുന്ന ഓര്‍ഡിനറി ബസുകളില്‍ 50 ശതമാനത്തില്‍ അധിക നിരക്ക് ഈടാക്കാനും തീരുമാനമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...