എസ്‌ എസ്‌ എല്‍ സി , പ്ലസ്‌ ടു പരീക്ഷകള്‍ക്ക്‌ എല്ലാ ചോദ്യത്തിനും ഓപ്‌ഷന്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കരിക്കുലം കമ്മിറ്റി ശുപാര്‍ശ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ ടു പരീക്ഷകള്‍ക്ക്‌ എല്ലാ ചോദ്യത്തിനും ഓപ്‌ഷന്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കരിക്കുലം കമ്മിറ്റി ശുപാര്‍ശ. ഇഷ്‌ടാനുസൃതം എഴുതാന്‍ കഴിയുന്ന ഗ്രൂപ്പ്‌ ചോദ്യങ്ങള്‍ ഏര്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്കു പരീക്ഷ ആയാസരഹിതമാക്കാനാണ്‌ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച കരിക്കുലം കമ്മിറ്റി ശുപാര്‍ശ നാളെ ചേരുന്ന മന്ത്രിതല സമിതി പരിഗണിക്കും. അടുത്ത മാസം മുതല്‍ സ്‌കൂളിലെത്താനാണ്‌ കുട്ടികളോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്.

രാവിലെയും വൈകിട്ടുമായി ബാച്ചുകളായി തിരിച്ചാവും ക്ലാസ്‌. പരീക്ഷയുമായി ബന്ധപ്പെട്ടു പ്രസക്‌തമായ പാഠഭാഗങ്ങള്‍മാത്രം റിവിഷന്‍ നടത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. ഓരോ വിഷയത്തിലെയും പ്രസക്‌തമായ പാഠഭാഗങ്ങള്‍ ഏതെല്ലാമെന്ന്‌ എസ്‌.സി.ഇ.ആര്‍.ടി. നിശ്‌ചയിക്കും. പ്രസക്‌തഭാഗങ്ങളില്‍നിന്നുള്ള ചോദ്യങ്ങള്‍െക്കാപ്പം മറ്റു പാഠഭാഗങ്ങളില്‍നിന്നുള്ള ചോദ്യങ്ങളും ഓപ്‌ഷനായി നല്‍കും.

പ്രസക്‌തമായതു കൂടാതെ എല്ലാ പാഠഭാഗങ്ങളും പഠിച്ചവര്‍ക്കും ഉത്തരമെഴുതാന്‍ ഈ രീതി ഉപകരിക്കും. ഇതുവഴി സിലബസ്‌ വെട്ടിക്കുറയ്‌ക്കലും ഒഴിവാക്കാം. ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ കഴിയാത്തവര്‍ക്കും ഗ്രൂപ്പ്‌ ചോദ്യരീതി സഹായകരമാകുമെന്നാണ്‌ കരിക്കുലം കമ്മിറ്റിയുടെ കണക്കുകൂട്ടല്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ ഊർജിതം

0
കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ. നീന്തൽ വിദഗ്ധനും...

മന്ത്രിയുടെ മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്ന് കെഎൻ ബാല​ഗോപാൽ

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സിപി ജോൺ നടത്തിയ പാരമർശങ്ങൾക്കെതിരെ...

ഗാർഹിക പീഡനത്തിനെതിരായ 498-എ വകുപ്പ് ലിവ് ഇൻ ബന്ധങ്ങളിലും ബാധകം

0
ന്യൂഡൽഹി : ഗാർഹിക പീഡനത്തിനെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A...

വയലിലെ വെള്ളക്കെട്ടിൽ കാൽവഴുതി വീണു ; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട് : വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയൽ...