തിരുവനന്തപുരം : സംസ്ഥാനത്ത് പത്താംക്ലാസ്, ഹയര്‍ സെക്കന്ററി പൊതുപരീക്ഷകള്‍ മെയ് 21 നും 29നും ഇടയില്‍ പൂര്‍ത്തീകരിക്കും. എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 15ന് മുമ്പ് പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. മേയ് 21 മുതല്‍ വിഎച്ച്‌എസ്ഇ പരീക്ഷ നടത്താനാണ് തീരുമാനം. സാമൂഹിക അകലം പാലിക്കാന്‍ സിഗ് സാഗ് രീതിയില്‍ ക്രമീകരണം പരിഗണനയിലുണ്ട് .
എസ്എസ്എല്‍സി പരീക്ഷ റമദാന് ശേഷം നടത്തും. മേയ് 26 മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പരീക്ഷ ഉണ്ടാകും. ഉച്ചയ്ക്ക് ശേഷമാണ് എസ്എസ്എല്‍സി പരീക്ഷ. പരീക്ഷാഹാളില്‍ മാസ്ക് നിര്‍ബന്ധമാണ്. പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകള്‍ രാവിലെ നടത്തും.
ലോക്ക്ഡൗണിന് ശേഷം വി എച്ച് എസ് ഇ പരീക്ഷയാണ് ആദ്യം നടത്തുന്നത്. മേയ് 21ന് വിഎച്ച്‌എസ്‌ഇയുടെ ഒരു പരീക്ഷ നടക്കും. ബാക്കി പരീക്ഷകള്‍ 26 മുതല്‍ നടത്തും. ആറായിരത്തോളം വിദ്യാര്‍ഥികള്‍ മാത്രമുള്ള വിഎച്ച്എസ്ഇ പരീക്ഷകള്‍ നടത്തി ക്രമീകരണങ്ങളില്‍ പോരായ്മകളില്ലെന്ന് ഉറപ്പ് വരുത്തും. മേയ് 13 മുതല്‍ കഴിഞ്ഞ പരീക്ഷകളുടെ മൂല്യനിര്‍ണയം തുടങ്ങും. + 1, +2 പരീക്ഷകളുടെ മൂല്യനിര്‍ണയമാണ് ആദ്യം. എസ്‌എസ്‌എല്‍സി മൂന്ന് പരീക്ഷയും പ്ലസ് ടുവില്‍ നാല് പരീക്ഷയുമാണ് ബാക്കിയുള്ളത്.