സംസ്ഥാനത്ത് പത്താംക്ലാസ്, ഹയര്‍ സെക്കന്ററി പൊതുപരീക്ഷകള്‍ മെയ് 21 നും 29നും ഇടയില്‍ പൂര്‍ത്തീകരിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് പത്താംക്ലാസ്, ഹയര്‍ സെക്കന്‍ററി പൊതുപരീക്ഷകള്‍ മെയ് 21 നും 29നും ഇടയില്‍ പൂര്‍ത്തീകരിക്കും. എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 15ന് മുമ്പ് പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. മേയ് 21 മുതല്‍ വിഎച്ച്‌എസ്ഇ പരീക്ഷ നടത്താനാണ് തീരുമാനം. സാമൂഹിക അകലം പാലിക്കാന്‍ സിഗ് സാഗ് രീതിയില്‍ ക്രമീകരണം പരിഗണനയിലുണ്ട് .

എസ്എസ്എല്‍സി പരീക്ഷ റമദാന് ശേഷം നടത്തും. മേയ് 26 മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പരീക്ഷ ഉണ്ടാകും. ഉച്ചയ്ക്ക് ശേഷമാണ് എസ്എസ്എല്‍സി പരീക്ഷ. പരീക്ഷാഹാളില്‍ മാസ്ക് നിര്‍ബന്ധമാണ്. പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകള്‍ രാവിലെ നടത്തും.

ലോക്ക്ഡൗണിന് ശേഷം വി എച്ച്‌ എസ് ഇ പരീക്ഷയാണ് ആദ്യം നടത്തുന്നത്. മേയ് 21ന് വിഎച്ച്‌എസ്‌ഇയുടെ ഒരു പരീക്ഷ നടക്കും. ബാക്കി പരീക്ഷകള്‍ 26 മുതല്‍ നടത്തും. ആറായിരത്തോളം വിദ്യാര്‍ഥികള്‍ മാത്രമുള്ള വിഎച്ച്എസ്ഇ പരീക്ഷകള്‍ നടത്തി ക്രമീകരണങ്ങളില്‍ പോരായ്മകളില്ലെന്ന് ഉറപ്പ് വരുത്തും. മേയ് 13 മുതല്‍ കഴിഞ്ഞ പരീക്ഷകളുടെ മൂല്യനിര്‍ണയം തുടങ്ങും. + 1, +2 പരീക്ഷകളുടെ മൂല്യനിര്‍ണയമാണ് ആദ്യം. എസ്‌എസ്‌എല്‍സി മൂന്ന് പരീക്ഷയും പ്ലസ് ടുവില്‍ നാല് പരീക്ഷയുമാണ് ബാക്കിയുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...