കൊല്ലം മത്സ്യബന്ധന തുറമുഖ നിയന്ത്രണ ചുമതല എന്‍.സി.സി കേഡറ്റുകള്‍ക്ക്‌

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കൊല്ലം മത്സ്യബന്ധന തുറമുഖത്തിന്റെ  നിയന്ത്രണം എന്‍ സി സി കേഡറ്റുകളായിരിക്കും ഇനി നടത്തുക. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് ചെയ്തുവന്ന ചുമതലകള്‍ എന്‍.സി.സി കേഡറ്റുകളെ ഏല്‍പ്പിച്ചത്. സാമൂഹ്യ അകലം പാലിക്കുന്നത്  ഉറപ്പാക്കല്‍, പാസ് പരിശോധന, ബോധവത്കരണം തുടങ്ങിയ ചുമതലകളാണ് ഇവര്‍ നിര്‍വഹിക്കുന്നത്. കൊല്ലം ഗ്രൂപ്പ് എന്‍ സി സി കേഡറിലെ അംഗങ്ങളെയാണ് ചുമതല ഏല്‍പ്പിച്ചത്.

ജനറല്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ അജിത് റാണ, ഡെപ്യൂട്ടി ഗ്രൂപ്പ് കമാന്‍ഡര്‍ കേണല്‍ സുഗതോ സെന്‍, കമാന്‍ഡര്‍ ഓഫീസര്‍ കേണല്‍ എം. സി ശര്‍മ, എ ഒ മേജര്‍ മുന്നി പങ്കജ്, എ എന്‍ ഒ ഡോ. ക്യാപ്റ്റന്‍ വല്‍സല ചന്ദ്രന്‍, കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എ. പ്രതീപ് കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ചുമതല നിര്‍വഹണം. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചുവരെയുളള ഹാര്‍ബറിന്റെ പ്രവര്‍ത്തന സമയത്ത് മൂന്ന് ഷിഫ്റ്റുകളിലായാണ് എന്‍ സി സി കേഡറ്റുകള്‍ ചുമതല നിര്‍വഹിക്കുന്നത്. എന്‍സിസി കേഡറ്റുകളുടെ സേവനം മെയ് 17 വരെ ഉണ്ടാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...