തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 4,17,101 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി. 98.82 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു.വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. എസ്എസ്എല്‍സി പരീക്ഷാഫലത്തിൽ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് മുന്നേറ്റം. 637 സര്‍ക്കാര്‍ സ്കൂളുകളില്‍ നൂറുശതമാനം വിജയം കൊയ്തു. 1837 ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളില്‍ എല്ലാ വിദ്യാര്‍ഥികളും ജയിച്ചു. മോഡറേഷന്‍ ഇല്ലാതെയാണ് ഇത്തവണ എസ്എസ്എല്‍സി ഫലം നിശ്ചയിച്ചത്.
എസ്എസ്എല്‍സി ക്ക് 98.82 ശതമാനം വിജയം. എല്ലാ വിഷയത്തിലും എ പ്ലസ് 41906 പേര്‍ക്ക്. പത്തനംതിട്ട ജില്ല 99.71 ശതമാനം; കുറവ് വയനാട്. കുട്ടനാട് വിദ്യാഭ്യാസജില്ലയില്‍ നൂറുശതമാനം വിജയം. 41906 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ് – 2736. റവന്യൂജില്ലകളില്‍ മികച്ച വിജയം പത്തനംതിട്ട – 99.71 %. ടിഎച്ച്‌എസ്‌എല്‍സി, എഎച്ച്‌എസ്‌എല്‍സി, ഹിയറിങ് ഇംപയേഡ് എസ്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി ഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
www.prd.kerala.gov.in, www.keralapareekshabhavan.in, www.sslcexam.kerala.gov.in, www.results.kite.kerala.gov.in, www.results.kerala.nic.in, www.sietkerala.gov.in,
എസ്‌എസ്‌എല്‍സി (എച്ച്‌ഐ): www.sslchiexam.kerala.gov.in,
ടിഎച്ച്‌എസ്‌എല്‍സി (എച്ച്‌ഐ): www.thslchiexam.kerala.gov.in ,
ടിഎച്ച്‌എസ്‌എല്‍സി: www.thslcexam.kerala.gov.in ,
എഎച്ച്‌എസ്‌എല്‍സി: www.ahslcexam.kerala.gov.in
എന്നീ സൈറ്റുകളില്‍ ഫലം അറിയാം