കോന്നി : ഇത്തവണത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ കോന്നിയിലെ മലയോര മേഖലയിൽ പിന്നോക്കം നിന്നിരുന്ന സർക്കാർ സ്‌കൂളുകളിൽ മികച്ച വിജയം കൈവരിച്ചു. സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ കൊക്കാതോട് ഗവണ്മെന്റ് ഹൈസ്‌കൂളിൽ നൂറ് ശതമാനം വിജയം കരസ്തമാക്കി. ഏഴ് വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ ഏഴ് പേരും വിജയിച്ചു.
കഴിഞ്ഞ അഞ്ച് വർഷങ്ങൾ ആയി തുടർച്ചയായി 100 ശതമാനം വിജയം കൊക്കാതോട് ഗവണ്മെന്റ് ഹൈസ്‌കൂൾ കൈവരിക്കുന്നുണ്ട്. എലിമുള്ളുംപ്ലാക്കൽ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളും നൂറ് ശതമാനം വിജയം നേടി. പതിമൂന്ന് കുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 2008 മുതൽ സ്കൂൾ 100 ശതമാനം വിജയം കൈവരിക്കുന്നുണ്ട്. തേക്കുതോട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ 99 ശതമാനം വിജയം നേടി. 18 കുട്ടികൾ പരീക്ഷ എഴുതിയതിൽ 17 പേർ വിജയിച്ചു.
കോന്നി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ 98.89% വിജയം നേടി. 180 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 178 വിദ്യാർഥികൾ വിജയിച്ചു. 21പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്തമാക്കി. കലഞ്ഞൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ 95% വിജയം നേടി.156 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 147 പേർ വിജയിച്ചു.18 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. കൂടൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ 100 ശതമാനം വിജയം നേടി.
71 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 6 പേർ മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് നേടി. കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 99.62% വിജയം നേടി. 25 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഐരവൻ പി എസ് വി പി എം എച്ച് എസ് എസിൽ 100% വിജയം നേടി. 91 പേർ പരീക്ഷ എഴുതിയതിൽ 26 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. തണ്ണിതോട് സെന്റ് ബാനടിക് സ്കൂളിൽ 100% വിജയം നേടി. 110 പേർ പരീക്ഷ എഴുതിയതിൽ 8 പേർ മുഴുവൻ വിഷങ്ങൾക്കും എ പ്ലസ് നേടി.