Friday, April 25, 2025 11:41 am

അപകടത്തിൽ മരിച്ച സാരംഗിന് ഫുൾ എ പ്ലസ് ; വിജയത്തിളക്കത്തിലും കണ്ണീർ നനവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓട്ടോറിക്ഷാ അപകടത്തില്‍ മരിച്ച സാരംഗ് ബി.ആറിന് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്. ഗ്രേസ് മാര്‍ക്കില്ലാതെയാണ് സാരംഗ് ഉന്നത വിജയം നേടിയത്. ആറ്റിങ്ങല്‍ ഗവ. ബി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയായ സാരംഗ് ഫുട്ബാള്‍ കളിക്കാരനായിരുന്നു. സാരംഗിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മെയ് 13ന് ആശുപത്രിയില്‍ പോയി മടങ്ങവെ കല്ലമ്പലത്ത് വെച്ച് ഓട്ടോറിക്ഷ മറിഞ്ഞാണ് ആലംകോട് വഞ്ചിയൂര്‍ നികുഞ്ജം വീട്ടില്‍ പി. ബിനേഷ് കുമാര്‍- ജി.ടി രജനി ദമ്പതികളുടെ മകനായ സാരംഗ് (15) മരിച്ചത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് റോഡില്‍ മറിയുകയായിരുന്നു. ഓട്ടോയില്‍ നിന്ന് തെറിച്ച് റോഡില്‍ വീണ സാരംഗിന്റെ തലക്ക് ഗുരുതര പരിക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സാരംഗിന് ബുധനാഴ്ചയോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. സാരംഗിന്റെ വേര്‍പാടിന് പിന്നാലെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതം നല്‍കി. ആറു പേര്‍ക്കാണ് അവയവങ്ങള്‍ നല്‍കിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

‘കശ്മീരിൽ ആക്രമണം നടത്തിയ ഭീകരർ സ്വാതന്ത്ര്യസമര സേനാനികൾ’ ; പാക് ഉപപ്രധാനമന്ത്രി

0
ഇസ്ലാമാബാദ്: പഹൽഗാമിൽ സാധാരണക്കാർക്ക് നേരെ നിറയൊഴിച്ച ഭീകരരെ 'സ്വാതന്ത്ര്യ സമര സേനാനികൾ'...

സിക്കിമില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലില്‍ ; ആയിരത്തോളം വിനോദസഞ്ചാരികള്‍ കുടുങ്ങി

0
ഗാങ്‌ടോക്: സിക്കിമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ആയിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിയതായി...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 1396 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1396 കോടി രൂപകൂടി...

കശ്മീരിലെ ബന്ദിപോറയില്‍ ലഷ്‌കര്‍ കമാന്‍ഡറെ വധിച്ച് സൈന്യം

0
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബന്ദിപോറയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുട്ടലില്‍ ലഷ്‌കര്‍ ഇ...