കാഞ്ഞിരപ്പള്ളി: കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ മരണമടഞ്ഞ സംഭവത്തിൽ ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല പ്രതിഷേധിച്ചു. അപകടത്തിൽ മരണടഞ്ഞ കർഷകരുടെ കുടുംബാംഗങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു. ഇതു സംബന്ധിച്ച് ഇന്ന് കൂടിയ അടിയന്തിര എക്സിക്യൂട്ടീവ് യോഗത്തിന്റെതാണ് തീരുമാനം. ഇൻഫാം അംഗങ്ങളായ കർഷകരില്‍ നിന്നും സംഭാവനയായിട്ടാണ് പണം സ്വരൂപിക്കുക. ധനസഹായം കൈമാറുന്നതിന് എരുമേലി കാർഷിക താലൂക്ക് ഡയറക്ടർ ഫാ. മാത്യു നിരപ്പേലിനെയും ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോസ് താഴത്തുപീടികയെയും ചുമതലപ്പെടുത്തി.
ജനപ്രതിനിധികളോടും രാഷ്ട്രീയനേതാക്കന്മാരോടും നേരിട്ടും സംഘമായും മാധ്യമങ്ങൾ മുഖേനെയും ഈ സങ്കടം നിരവധി തവണ അറിയിച്ചിട്ടുണ്ട്. മനുഷ്യന്റെ ജീവനും സ്വത്തിനും അപകടകരമാം വിധത്തിൽ കാട്ടുമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്ന കാര്യം കേരളത്തിലെ ഒരു നേതാക്കന്മാർക്കും അറിയാത്തതല്ല. ഇപ്പോൾ തന്റെ വീടിന്റെ ഉമ്മറത്തിരുന്ന ഒരു കർഷകനും തന്റെ കൃഷിയിടത്തിൽ ജോലിചെയ്തുകൊണ്ടിരുന്ന ഒരു കർഷകനുമാണ് കാട്ടുപോത്തിന്റെ ആക്രമണമേറ്റ് മരണമടഞ്ഞത്. കഴിഞ്ഞ കുറേക്കാലങ്ങളായി കാട്ടുമൃഗങ്ങളുടെ ആക്രമണം സംബന്ധിച്ചുള്ള ജനങ്ങളുടെ പരാതിയും ആവലാതിയും കണ്ടില്ലെന്നു നടിക്കുന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സർക്കാരിന്റെയും സമീപനം ഏറെ
അപലപനീയമാണ്.
സമീപകാലങ്ങളായി ശക്തമായ ഭാഷയിൽ കാട്ടുമൃഗങ്ങുടെ ഉപദ്രവങ്ങളെക്കുറിച്ചുള്ള കർഷകരുടെവിലാപം പൊതുസമൂഹത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. ജനസംഖ്യാവർധനവ് നിയന്ത്രിക്കുവാൻവേണ്ടി വെമ്പൽകൊള്ളുന്ന ഗവൺമെന്റ് കാട്ടുമൃഗങ്ങളുടെ വർധനവും നിയന്ത്രിക്കാനാവശ്യമായ അടിയന്തിര നടപടിയെടുക്കണം. കാട്ടുമൃഗങ്ങളെ സംരക്ഷിക്കുന്നതിനു മാത്രമല്ല വനത്തിനുൾക്കൊള്ളാൻ കഴിയാത്തവിധം പെരുകുന്ന കാട്ടുമൃഗങ്ങളുടെ എണ്ണത്തെ വികസിത രാജ്യങ്ങളിലുള്ളതുപോലെ വെടിവെച്ചുകൊല്ലാനും വംശവർധനവ് നിയന്ത്രിക്കാനും സർക്കാർ തയ്യാറാകണം. ജനത്തിന്റെ ജീവനും സ്വത്തിനും വേണ്ടസംരക്ഷണം ഒരുക്കണമെന്നും ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു.
യോഗത്തിൽ ജോയിന്റ് ഡയറക്ടർമാരായ ഫാ. ജിൻസ് കിഴക്കേൽ, ഫാ. ആൽബിൻ പുൽത്തകിടിയേൽ, പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലിൽ, സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, ട്രഷറർ ജെയ്സൺ ജോസഫ് ചെംബ്ലായിൽ, വൈസ് പ്രസിഡന്റ് ബേബിച്ചൻ ഗണപതിപ്ലാക്കൽ, ജോയിന്റ് സെക്രട്ടറി ജോമോൻ ചേറ്റുകുഴി, താലൂക്ക് ഡയറക്ടർമാരായ ഫാ. ജയിംസ് വെൺമാന്തറ, ഫാ. റോയി നെടുംതകടിയേൽ, ഫാ. മാത്യു വള്ളിപ്പറമ്പിൽ, ഫാ. ബിബിൻ കണിയാം നടയ്ക്കൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033