അപകടത്തിൽ മരിച്ച സാരംഗിന് ഫുൾ എ പ്ലസ് ; വിജയത്തിളക്കത്തിലും കണ്ണീർ നനവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓട്ടോറിക്ഷാ അപകടത്തില്‍ മരിച്ച സാരംഗ് ബി.ആറിന് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്. ഗ്രേസ് മാര്‍ക്കില്ലാതെയാണ് സാരംഗ് ഉന്നത വിജയം നേടിയത്. ആറ്റിങ്ങല്‍ ഗവ. ബി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയായ സാരംഗ് ഫുട്ബാള്‍ കളിക്കാരനായിരുന്നു. സാരംഗിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മെയ് 13ന് ആശുപത്രിയില്‍ പോയി മടങ്ങവെ കല്ലമ്പലത്ത് വെച്ച് ഓട്ടോറിക്ഷ മറിഞ്ഞാണ് ആലംകോട് വഞ്ചിയൂര്‍ നികുഞ്ജം വീട്ടില്‍ പി. ബിനേഷ് കുമാര്‍- ജി.ടി രജനി ദമ്പതികളുടെ മകനായ സാരംഗ് (15) മരിച്ചത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് റോഡില്‍ മറിയുകയായിരുന്നു. ഓട്ടോയില്‍ നിന്ന് തെറിച്ച് റോഡില്‍ വീണ സാരംഗിന്റെ തലക്ക് ഗുരുതര പരിക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സാരംഗിന് ബുധനാഴ്ചയോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. സാരംഗിന്റെ വേര്‍പാടിന് പിന്നാലെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതം നല്‍കി. ആറു പേര്‍ക്കാണ് അവയവങ്ങള്‍ നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...

‘കേരളത്തിൽ വന്ദേ മാതരം പൂർണമായി ആലപിക്കാത്തത് ഇടതുപക്ഷത്തെ ഭയന്ന്’ ; ജിആർ അനിൽ

0
തിരുവനന്തപുരം : ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകാശാല വൈസ് ചാൻസിലർ...

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ച് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ചു; ...

0
ജയ്പുർ: പെട്രോളിയം കമ്പനിയുടെ എണ്ണക്കുഴലിൽ കൃത്രിമം നടത്തി വൻതോതിൽ ക്രൂഡ്...

‘തൃപ്പൂണിത്തുറയുടെ പൈതൃകം കാത്ത് സൂക്ഷിക്കാൻ സർക്കാർ തയ്യാർ’ ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി...