തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഉത്തരക്കടലാസ് പുനഃപരിശോധന ഫലം 27ന് പ്രസിദ്ധീകരിക്കും. നേരത്തേ 22ന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. തിരുവനന്തപുരം, ആലുവ എന്നിവിടങ്ങളിലെ ആറ് പരീക്ഷകേന്ദ്രങ്ങളില്‍ കോവിഡ് നിയന്ത്രണം മൂലം മൂല്യനിര്‍ണയം തടസ്സപ്പെട്ട സാഹചര്യത്തിലാണ് ഫലം വൈകിയത്. ഈ കേന്ദ്രങ്ങളിലെ ഉത്തരപേപ്പറുകള്‍ മറ്റ് കേന്ദ്രങ്ങളില്‍ എത്തിച്ചാണ് മൂല്യനിര്‍ണയം നടത്തുന്നത്. ഇത്തവണ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പുനഃപരിശോധനക്ക് അപേക്ഷിച്ചവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ട്.
എസ്.എസ്.എല്‍.സി ഉത്തരക്കടലാസ് പുനഃപരിശോധന ഫലം 27ന് പ്രസിദ്ധീകരിക്കും
RECENT NEWS
Advertisment