മകളുടെ സുഹൃത്തിനെ കുത്തിക്കൊന്ന കേസ് ; പ്രതിയുടെ ജാമ്യഹര്‍ജി തളളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പേട്ടയില്‍ മകളുടെ സുഹൃത്തിനെ വീട്ടിനുള്ളില്‍ വെച്ച് കുത്തികൊന്ന കേസില്‍ പ്രതി സൈമണ്‍ ലാലയുടെ ജാമ്യഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി തള്ളിയത്. 19 കാരനായ അനീഷ് ജോര്‍ജ്ജിനെയാണ് സൈമണ്‍ ലാല ഡിസംബര്‍ 31 ന് കൊലപ്പെടുത്തിയത്. കള്ളനാണെന്ന് കരുതി അബദ്ധത്തില്‍ കുത്തിയെന്നായിരുന്നു സൈമണ്‍ ലാലയുടെ ആദ്യ മൊഴി.

പിന്നീട് വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൃത്യമായ ആസൂത്രത്തോടെയാണ് കൊലപാതകം ചെയ്തതെന്ന് സൈമണ്‍ പോലീസിനോട് സമ്മതിച്ചു. മകളെ കാണാന്‍ അനീഷ് ജോര്‍ജ്ജ് വീട്ടിലേക്ക് വരുന്നുണ്ടെന്ന വിവരം സൈമണ്‍ നേരത്തെ അറിഞ്ഞിരുന്നു. കൊലനടന്നതിന് ദിവസങ്ങള്‍ക്കു മുമ്പേ ജാഗ്രതയോടെ സൈമണ്‍ കാത്തിരുന്നു. അനീഷ് വീട്ടിനുള്ളില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെ കരുതിവെച്ചിരുന്ന കത്തിയെടുത്ത് മകളുടെ മുറിയില്‍ കയറി കുത്തുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. കുത്താനുപയോഗിച്ച കത്തി നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...