ജില്ല സ്റ്റേഡിയം ഒരു വര്‍ഷത്തിനുള്ളില്‍ ; മന്ത്രി വീണാ ജോര്‍ജ്ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ സ്റ്റേഡിയം ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ജില്ലയുടെ കായികസ്വപ്നങ്ങള്‍ക്ക് ഗതിവേഗം കൂട്ടുന്ന പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് നിര്‍മാണപ്രവര്‍ത്തനം ത്വരിതപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കിയത്. തടസരഹിതനിര്‍മാണത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണനെ ചുമതലപ്പെടുത്തി. മണ്ണിട്ട് നികത്തിയുള്ള ഘട്ടത്തിനാണ് വേഗം കൂട്ടേണ്ടത്. തുടങ്ങിവച്ച പൈലിംഗ് ജോലികളും സമയബന്ധിതമായി നടക്കുന്നുവെന്ന് ഉറപ്പാക്കണം. മരങ്ങള്‍ നീക്കുന്നതും വൈദ്യുതപോസ്റ്റുകള്‍ മാറ്റുന്നതും ഉള്‍പ്പടെയുള്ള വിവിധ അനുമതികള്‍ കാലതാമസം കൂടാതെ ലഭ്യമാക്കണം. തുടങ്ങിയ നിര്‍ദേശങ്ങളാണ് മന്ത്രി നല്‍കിയത്.

നിര്‍മാണവുമായി ബന്ധപ്പെട്ട് അടിയന്തരമായ തീര്‍പ്പാക്കേണ്ട വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് നിര്‍മാണച്ചുമതലയുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ പ്രതിനിധികളോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. പ്രാദേശികമായ പ്രശ്‌നങ്ങളെല്ലാം അടിയന്തരപ്രാധാന്യത്തോടെ പരിഹരിക്കുമെന്നും വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേന 47.9 കോടി രൂപ വിനിയോഗിച്ചാണ് കെ.കെ നായര്‍ ജില്ലാ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 8 ലെയ്ന്‍ 400 മീ. സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്, നാച്വറല്‍ ഫുഡ്ബോള്‍ ടര്‍ഫ്, നീന്തല്‍ക്കുളം, പവലിയന്‍ – ഗ്യാലറി മന്ദിരങ്ങള്‍ എന്നിവയാണ് നിര്‍മ്മിക്കുന്നത്. രണ്ടാം ഘട്ടത്തിലാണ് ഹോസ്റ്റലിന്റെ നിര്‍മ്മാണം. ലാന്റ് ഡെവലപ്മെന്റ് പ്രവൃത്തി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്, നാച്വറല്‍ ഫുഡ്ബോള്‍ ടര്‍ഫ് പ്രവൃത്തികളാണ് ചെയ്യുക. നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. കെ. അനില്‍കുമാര്‍, സ്പോര്‍ട് കേരള ഫൗണ്ടേഷന്‍ ചീഫ് എഞ്ചിനീയര്‍ പി. കെ. അനില്‍കുമാര്‍, നഗരസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് സുധീര്‍, ഊരാളുങ്കല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജി.എം. ഗോപകുമാര്‍, കിഫ്ബി എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...