തിരുവനന്തപുരം: ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം നീരിക്ഷണത്തില്‍. ഇന്നാണ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ പോകാനുള്ള മുല്ലപ്പള്ളിയുടെ തീരുമാനം. തിരുവനന്തപുരം നഗരസഭയിലെ ഏഴു ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകീരിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ഈ മാസം 30 വരെ പൊതുജനങ്ങള്‍ നഗരസഭയില്‍ എത്തുന്നത് ഒഴിവാക്കണമെന്ന് മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറിനും കുടുംബാംഗത്തിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വഞ്ചിയൂര്‍ പി.ബാബുവിന് രണ്ടാംവട്ടവും രോഗം കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ മൂന്ന് കൗണ്‍സിലര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം നീരിക്ഷണത്തില്‍
RECENT NEWS
Advertisment