അടയ്ക്കാമരം ഒടിഞ്ഞു പുഴയിൽ വീണു തൊഴിലാളിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

റാന്നി: അടയ്ക്കാമരം ഒടിഞ്ഞു പുഴയിൽ വീണു തൊഴിലാളിക്ക് ദാരുണാന്ത്യം. അടിച്ചിപ്പുഴ വടക്കേതിൽ സുനിൽ(45 ) ആണ് മരണപ്പെട്ടത്. അടയ്ക്ക പറിക്കാൻ കയറുന്നതിനിടെ മരം ഒടിഞ്ഞു പുഴയിലേക്ക് വീഴുകയായിരുന്നു. വീഴ്ച്ചയുടെ ആഘാതത്തിൽ സാരമായ പരിക്കു പറ്റിയ സുനിൽ വീണത് നദിയുടെ ആഴമേറിയ ഭാഗത്തു ആയതും നാട്ടുകാർക്ക് ഉൾപ്പെടെ രക്ഷപെടുത്തുന്നതിനു തടസ്സമായി. പെരുനാട് മടത്തുംമൂഴി വലിയ പാലത്തിനോട് ചേർന്ന് ഇന്നു ഉച്ചക്ക് ശേഷം രണ്ടുമണിയോടെയാണ് സംഭവം. നാട്ടുകാരും മറ്റും അറിയിച്ചതിനെ തുടർന്ന് പെരുനാട് പോലീസും റാന്നി ഫയർആൻഡ് റെസ്‌ക്യു ടീമും പത്തനംതിട്ട സ്കൂബ ടീമും സ്ഥലത്തെത്തിയെങ്കിലും സുനിൽ മരണപ്പെട്ടിരുന്നു. ഇൻക്വസ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...