സർക്കാർ ആശുപത്രിയിലെ ബെഡിൽ ഗോതമ്പ് ഉണക്കാനിട്ട് ജീവനക്കാര്‍

For full experience, Download our mobile application:
Get it on Google Play

പട്‌ന: സര്‍ക്കാര്‍ ആശുപത്രിയിലെ ബെഡില്‍ ഗോതമ്പ് ഉണക്കാനിട്ട് ജീവനക്കാര്‍. ബിഹാറിലെ പശ്ചിം ചമ്പാരന്‍ ജില്ലയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് സംഭവം. ഇവിടെ സന്ദര്‍ശിക്കാനെത്തിയ എം.എല്‍.എ ആശുപത്രിയുടെ കെടുകാര്യസ്ഥത തുറന്നുകാട്ടി. ആശുപത്രി ബെഡില്‍ ജീവനക്കാര്‍ ഗോതമ്പ് കഴുകി ഉണക്കാനിട്ടിരിക്കുന്ന കാഴ്ചയാണ് ജെഡിയു എംഎല്‍എ റിങ്കു സിംഗ് എന്ന ധീരേന്ദ്ര പ്രതാപ് സിംഗ് കണ്ടത്. സിഎച്ച്‌സിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ സ്റ്റോര്‍ റൂമായി ഉപയോഗിക്കുന്നതായും മരുന്നുകള്‍ ചവറ്റുകുട്ടയില്‍ വലിച്ചെറിയുന്നതായും എം.എല്‍.എ കണ്ടെത്തി. സിഎച്ച്‌സിയില്‍ എംഎല്‍എ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ആശുപത്രിയിലെ കളളികള്‍ വെളിച്ചത്തായത്.

കൂടാതെ,സ്ത്രീകളുടെയും പുരുഷന്മാരുടെയും വാര്‍ഡുകളില്‍ അഴുക്കും പൊടിയും കുന്നുകൂടിക്കിടക്കുകയാണ്.’ഞങ്ങള്‍ ആശുപത്രിയുടെ രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍, നിരവധി ഡോക്ടര്‍മാരും നഴ്സുമാരും ഇല്ലെന്ന് കണ്ടെത്തി. ഓപ്പറേഷന്‍ തിയേറ്റര്‍ സ്റ്റോര്‍ റൂമായി ഉപയോഗിക്കുകയും ചെയ്യുകയാണ് ഇവിടെ. ഇത് ഇനിയും തുടരാന്‍ അനുവദിക്കാനാവില്ല. ജില്ലാ മജിസ്‌ട്രേറ്റിനെയും സിവില്‍ സര്‍ജനെയും കാണുമെന്നും പരാതിപ്പെടുമെന്നും ധീരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...