പാലാ: നഗരസഭാ മുൻ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷനും ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്ന ബൈജു കൊല്ലംപറമ്പിലിന് കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രി അധികൃതരും ജീവനക്കാരും ചേർന്ന് പൊന്നാട അണിയിച്ച് ആദരം നൽകി. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് ജനറൽ ആശുപത്രി രോഗീ സൗഹൃദമാക്കുന്നതിൽ ബൈജു കൊല്ലംപറമ്പിലിൻ്റെ ഇടപെടലിൽ നടത്തിയ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ ആശുപത്രിക്ക് വലിയ നേട്ടങ്ങളും സൗകര്യങ്ങളും ഒരുക്കി നൽകിയതായി ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജൻ പറഞ്ഞു.
ലഭ്യമായ നഗരസഭാ ഫണ്ട് വിഹിതം പൂർണ്ണമായും ചില വഴിച്ച് പരമാവധി പ്രവർത്തനങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞതിൽ സംതൃപ്തിയുള്ളതായി ബൈജു കൊല്ലംപറമ്പിൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു.ഡെപ്യൂട്ടി സൂപ്രണ്ട് ഡേ.പി.എസ്.ശബരീനാഥ്, ആർ.എം.ഒ ഡോ.എൻ. അരുൺ, ഡോ.വി.ആർ.രാജേഷ്, ഷറഫ് ആശുപത്രി ജീവനക്കാർ എന്നിവരും പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































