കോട്ടയo : മാഞ്ഞൂരില്‍ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിക്കും കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സിനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവര്‍ക്കും രോഗം കണ്ടെത്തിയതോടെ പഞ്ചായത്ത് ഓഫീസും കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രവും അടച്ചു. ജീവനക്കാരും പഞ്ചായത്ത് അംഗങ്ങളും ഉള്‍പ്പടെ അമ്പതിലേറെ പേര്‍ നിരീക്ഷണത്തിലാണ്. ഇരുവര്‍ക്കും രോഗം എവിടെ നിന്നാണ് ബാധിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്റ്റാഫ് നഴ്‌സ് കോതനല്ലൂരിലെ ക്വാറന്റൈന്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.
ഏറ്റുമാനൂരില്‍ രണ്ട് തൊഴിലാളികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് മങ്കര കലുങ്ക് സ്വദേശിക്കും ഓണംതുരുത്തു സ്വദേശിക്കും രോഗം കണ്ടെത്തിയത്. ഇരുവരുടെയും രോഗ ഉറവിടം വ്യക്തമല്ല. നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം.