കൊച്ചി: എറണാകുളം കളക്‌ടറേറ്റിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ആര്‍.ടി.ഒ ഓഫീസിലെ ജീവനക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കളക്ടറേറ്റിലെ ആര്‍.ടി.ഒ ഓഫീസ് താത്കാലികമായി അടച്ചു. ഓഫീസില്‍ അണുനശീകരണം നടക്കുകയാണ്. മോട്ടോര്‍ വാഹനവകുപ്പില്‍ അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഇദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ച വരെ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.