എം.എല്‍.എമാര്‍ക്കുള്ള സൗജന്യ അഢംബര ശാപ്പാടും സമ്മാനങ്ങളും നിര്‍ത്തി സ്റ്റാലിന്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ബഡ്ജറ്റ് സമ്മേളന കാലത്ത് നിയമസഭയില്‍ എത്തുന്ന എംഎല്‍എമാര്‍ വലിയ സമ്മാന പൊതികളുമായി മടങ്ങുന്നത് തമിഴ്നാട് നിയമസഭയിലെ സ്ഥിരം കാഴ്ചയായിരുന്നു. എന്നാല്‍ അത് അവസാനിപ്പിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍. ഇതിനൊപ്പം വിവിധ വകുപ്പുകള്‍ ബഡ്ജറ്റ് സമ്മേളന നാളുകളില്‍ നല്‍കിരുന്ന ആഢംബര സദ്യകളും നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍.

വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ക്കും മന്ത്രിമാരുടെ ഓഫീസുകള്‍ക്കും മുഖ്യമന്ത്രി സ്റ്റാലിന്‍റെ ഓഫീസില്‍ നിന്നും സൗജന്യ ഭക്ഷണവും സമ്മാനങ്ങളും നിര്‍ത്താന്‍ കര്‍ശ്ശനമായ നിര്‍ദേശം ലഭിച്ചുവെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സഭ ചേരുന്ന സമയങ്ങളില്‍ എം.എല്‍.എമാര്‍ തങ്ങളുടെ ഭക്ഷണം നിയമസഭ പാന്‍ട്രിയില്‍ നിന്ന് അടക്കം സ്വന്തം നിലയില്‍ ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം.

മുന്‍കാലങ്ങളില്‍ നിയമസഭ ബഡ്ജറ്റ് സമ്മേളന ദിനങ്ങളില്‍ ഒരോ വകുപ്പുകളാണ് ഭക്ഷണം ഒരുക്കിയിരുന്നത്. എംഎല്‍എമാര്‍ക്ക് പുറമേ അവരുടെ ജീവനക്കാര്‍, പോലീസ്, നിയമസഭ-സെക്രട്ടറിയേറ്റ് ജീവനക്കാര്‍ എന്നിവരെല്ലാം അടക്കം ഒരു ദിവസം 1000 പേര്‍ക്ക് ഫൈവ് സ്റ്റാര്‍ സൗജന്യ ഭക്ഷണം നല്‍കിയിരുന്നു. വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനും എല്ലാം അടങ്ങുന്ന മുന്‍ നിര ഹോട്ടലില്‍ നിന്നുള്ള ഭക്ഷണമാണ് പലപ്പോഴും വിളമ്പിയിരുന്നത്. ഇതിനായി പ്രത്യേക ബഡ്ജറ്റ് ഇല്ലെങ്കിലും വിവിധ കണക്കുകള്‍ കാണിച്ച് ഈ പതിവ് തുടര്‍ന്നിരുന്നു. അഞ്ച് മുതല്‍ പത്ത് ലക്ഷം വരെയാണ് ഇതിന് ചില വകുപ്പുകള്‍ ഒരു ദിവസത്തേക്ക് പൊടിച്ചത്.

കഴിഞ്ഞ എഐഎഡിഎംകെ ഭരണകാലത്ത് ജയലളിതയുടെ മരണ ശേഷം ഈ പതിവ് ദൂര്‍ത്തായി തന്നെ പരിണമിച്ചെന്ന് വിമര്‍ശനമുയര്‍ന്നു. അന്നത്തെ മന്ത്രിമാര്‍ സമ്മാനം കൊടുക്കുന്നതും ഭക്ഷണം ഏര്‍പ്പാടാക്കുന്നതും അഭിമാന പ്രശ്നമായി കരുതി അവര്‍ക്കിടയില്‍ ഒരു മത്സരം പോലും ഉടലെടുത്തെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പുറമേ ബഡ്ജറ്റ് സമ്മേളന കാലത്ത് വിവിധ സൗജന്യ സമ്മാനങ്ങളും എംഎല്‍എമാര്‍ക്ക് ലഭിക്കാറുണ്ടായിരുന്നു. ഇതില്‍ ബാഗുകള്‍, സ്യൂട്ട്കേസുകള്‍, ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ മുതല്‍ സുഗന്ധദ്രവ്യങ്ങളും അഢംബര വസ്തുക്കളും വരെ ഉണ്ടായിരുന്നു. ഇവയെല്ലാം നിര്‍ത്താനാണ് ഇപ്പോള്‍ സ്റ്റാലിന്‍ സര്‍ക്കാറിന്‍റെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...