Friday, July 4, 2025 11:30 pm

സംസ്ഥാനത്തെ എല്ലാ മുദ്രപത്ര ഇടപാടുകളും ഇന്നു മുതല്‍ ഇസ്റ്റാംപിങ് സംവിധാനം വഴി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മുദ്രപത്ര ഇടപാടുകളും ഇന്നു മുതല്‍ ഇസ്റ്റാംപിങ് സംവിധാനം വഴിയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. വിവിധ ആവശ്യങ്ങള്‍ക്കുള്ള മുദ്രപത്രങ്ങള്‍ ഇന്നു മുതല്‍ ട്രഷറി വകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ നിന്ന് ഇ പേയ്‌മെന്റ് മുഖേന ഡൗണ്‍ലോഡ് ചെയ്തു വാങ്ങണം. ഏറ്റവും കുറഞ്ഞ മുഖവിലയുള്ള 50 രൂപയുടെ മുദ്രപത്രം പോലും ഇനി ഇപ്രകാരം ഡൗണ്‍ലോഡ് ചെയ്തു വാങ്ങേണ്ടിവരും. വ്യാജ മുദ്രപത്രങ്ങള്‍ തടയാനും സര്‍ക്കാര്‍ പണം ട്രഷറിയില്‍ കൃത്യമായി എത്തിക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം.

നിലവില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കു മാത്രമായിരുന്നു ഇസ്റ്റാംപിങ് സംവിധാനം. ഇന്നു മുതല്‍ ഒരു ലക്ഷം രൂപയില്‍ താഴെയുള്ള മുദ്രപത്ര ഇടപാടുകള്‍ക്കും ഇസ്റ്റാംപിങ് നിര്‍ബന്ധമാകും. ഇസ്റ്റാംപിങ്ങിലൂടെ ജനങ്ങള്‍ അധികം തുക നല്‍കേണ്ടതില്ല. ഇന്റര്‍നെറ്റ് സേവനം നേരിട്ടു ലഭിക്കാത്തവര്‍ മറ്റു സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരും. ട്രഷറി വകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പണം അടയ്ക്കുന്നവര്‍ക്കു മാത്രമാണ് ഇസ്റ്റാംപ് ലഭ്യമാകുന്നത്. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് റജിസ്‌ട്രേഷനായി ഉപയോഗിക്കാം.

ഇസ്റ്റാംപിങ് സംബന്ധിച്ച്‌ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഓഫിസുകളില്‍ ഇതു സംബന്ധിച്ച്‌ നിര്‍ദ്ദേശം നല്‍കാനും അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിക്കാനും മുന്നൊരുക്കങ്ങള്‍ നടത്താനും സാവകാശം ലഭിച്ചില്ലെന്നു പരാതിയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ രണ്ട് സബ് രജിസ്റ്റ്രാര്‍ ഓഫിസുകളിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്നാണു പ്രചാരണമെങ്കിലും ഉത്തരവു പ്രകാരം ഇതു സംസ്ഥാനമാകെ ബാധകമാണ്.

സ്റ്റാമ്പ് വെന്‍ഡര്‍മാരില്‍ നിന്നു മുന്‍കൂട്ടി വാങ്ങി വെച്ച മുദ്രപത്രങ്ങള്‍ ഇനി ഉപയോഗിക്കാമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പേള്‍ എന്ന സംവിധാനവും ട്രഷറി വകുപ്പിന്റെ പോര്‍ട്ടലും സംയോജിപ്പിച്ചു സംവിധാനം നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും സ്റ്റാമ്പ്  വെന്‍ഡര്‍മാര്‍ക്ക് പ്രത്യേക ലോഗിന്‍ സംവിധാനം ഒരുക്കി ഇസ്റ്റാംപ് ചെയ്ത മുദ്രപ്പത്രം വാങ്ങാന്‍ സൗകര്യം ഒരുക്കുമെന്നും ഉത്തരവില്‍ പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...

അടൂര്‍ ജിബിഎച്ച്എസ്എസില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതി ജില്ലാതല കാമ്പയിന്റെ...

കുപ്പടം ഖാദി നെയ്ത്ത് കേന്ദ്രം ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിനു കീഴില്‍ കൊടുമണ്ണില്‍ പുതിയ...