ഏറണാകുളം : ആശുപത്രിവാസം ആവശ്യമില്ലാത്ത അസുഖത്തിന് അഡ്‌മിറ്റായി ചികിത്സ തേടിയെന്നു പറഞ്ഞ് ഇൻഷ്വറൻസ് ക്ലെയിം നിഷേധിച്ച സ്റ്റാർ ഹെൽത്ത് കമ്പനി 44,000 രൂപ നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. എറണാകുളം അമ്പനാട് സ്വദേശി ബിനു വർഗീസും ഭാര്യ ജെമിയും സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2017 ആഗസ്റ്റ് മുതലുള്ള പോളിസി തുടരുന്നതിനിടെ 2023 മേയിൽ പരാതിക്കാരി കടുത്ത പനിയും ചുമയും മൂലം അഡ്‌മിറ്റായി. ആറു ദിവസത്തെ ചികിത്സയ്ക്കു ശേഷം റീ ഇംബേഴ്സസ്മെന്റ്റിനായി ഇൻഷ്വറൻസ് കമ്പനിയെ സമീപിച്ചപ്പോഴാണ് ക്ലെയിം നിഷേധിച്ചത്. തുടർന്ന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. പോളിസി നിബന്ധനകൾ ഇടുങ്ങിയ രീതിയിൽ വ്യാഖ്യാനിക്കാതെ വിശാല അർത്ഥത്തിൽ ഉൾക്കൊള്ളണമെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033