സംസ്ഥാനത്ത് റവന്യൂ വരുമാനത്തിന്റെ നാലിൽ മൂന്നും ചെലവഴിക്കുന്നത് ശമ്പളവും പെൻഷനും കടത്തിന്റെ പലിശ അടയ്ക്കാനും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യൂ വരുമാനത്തിന്റെ നാലിൽ മൂന്നും ചെലവഴിക്കുന്നത് ശമ്പളവും പെൻഷനും കടത്തിന്റെ പലിശ അടയ്ക്കാനും. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരവ് ചെലവ് കണക്കുകൾ വിലയിരുത്തിയ സിഎജി റിപ്പോർട്ടിലാണ് റവന്യൂ വരുമാനത്തിന്റെ 73 .4 ശതമാനവും ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാനും പലിശ അടയ്ക്കാനുമാണ് ചെലവഴിക്കുന്നതെന്ന് കണ്ടെത്തലുള്ളത്. റിപ്പോർട്ട് ഇന്ന് നിയമസഭയിൽ സമർപ്പിച്ചു. 2023 – 24 സാമ്പത്തിക വർഷം കേരളത്തിന്റെ അകെ റവന്യു വരുമാനം 124486 കോടി രൂപയാണ്. റവന്യൂ കമ്മി 18140 കോടിയും. സർക്കാർ ജീവനക്കാരുടെ ശമ്പള ഇനത്തിൽ മാത്രം കഴിഞ്ഞ വർഷം ചെലവഴിച്ചത് 38573 കോടി രൂപയാണ്. പെൻഷൻ നൽകാൻ ചെലവഴിച്ചത് 27106 കോടി രൂപയും. 3 കോടി 40 ലക്ഷം ജനസംഖ്യയുള്ള കേരളത്തിൽ 10 ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായാണ് വരുമാനത്തിന്റെ 53 ശതമാനവും ചെലവഴിക്കുന്നത്.

വർഷങ്ങളായി തുടരുന്ന ഈ ഉയർന്ന അനുപാതമാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തിയിട്ടുണ്ട്. റവന്യൂ വരുമാനത്തിന്റെ 41 ശതമാനവും നികുതി വരുമാനമാണ്. നികുതിയേതര വരുമാനം 7 ശതമാനവും പലവക ഗ്രാന്റുകളിൽ നിന്നുള്ള വരുമാനം 5 ശതമാനവുമാണ്. ബാക്കി പകുതിയോളം കടമായും വിവിധ നിക്ഷേപങ്ങളായും ലഭിച്ചതാണ്. കേന്ദ്രം കടം വാങ്ങുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയാൽ ബജറ്റിൽ ലക്ഷ്യമിട്ടതിൽ നിന്നും വളരെ കുറഞ്ഞ തുകയാണ് കഴിഞ്ഞ വർഷം സംസ്ഥാനം കടമെടുത്തത്. ബജറ്റിൽ 51856 കോടി രൂപ കടം വാങ്ങാൻ ലക്ഷ്യമിട്ടെങ്കിലും 35020 കോടി രൂപ മാത്രമാണ് കടമെടുക്കാൻ കഴിഞ്ഞത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....