അമ്പാട്ടുഭാഗം ഉള്‍പ്പടെ സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് 28ന്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളില്‍ ഫെബ്രുവരി 28 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ്. വോട്ടെണ്ണല്‍ മാര്‍ച്ച്‌ 1 ന് നടത്തും. സമ്മതിദായകര്‍ക്ക് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി. ബുക്ക്, ദേശസാല്‍കൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.

ഇടുക്കി, കാസര്‍ഗോഡ് ഒഴികെ 12 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, ഒരു ബ്ലോക്ക് പഞ്ചായത്ത്, ഒരു കോര്‍പ്പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 97 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 40 പേര്‍ സ്ത്രീകളാണ്. വോട്ടര്‍പട്ടിക ജനുവരി 30 ന് പ്രസിദ്ധീകരിച്ചു. ആകെ 1,22,473 വോട്ടര്‍മാര്‍. 58,315 പുരുഷന്മാരും 64,155 സ്ത്രീകളും 3 ട്രാന്‍സ്‌ജെന്‍ഡറുകളും. പ്രവാസി വോട്ടര്‍പട്ടികയില്‍ 10 പേര്‍. വോട്ടെടുപ്പിന് 163 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്തില്‍ നൂറും തളിക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ പതിന്നാലും കൊല്ലം കോര്‍പ്പറേഷനില്‍ നാലും മുനിസിപ്പാലിറ്റികളില്‍ രണ്ടും ഗ്രാമപഞ്ചായത്തുകളില്‍ നാല്പത്തിമൂന്നും ബൂത്തുകളുണ്ടാവും.

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. പോളിംഗ് സാധനങ്ങള്‍ തലേദിവസം ഉച്ചയ്ക്ക് 12 മണിക്ക് മുമ്ബ് സെക്ടറല്‍ ഓഫീസര്‍മാര്‍ മുഖേന അതാത് പോളിംഗ് ബൂത്തുകളില്‍ എത്തിക്കും. ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തില്‍ നേരിട്ട് ഹാജരായാല്‍ മതിയാകും.ക്രമസമാധാന പാലനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ വീഡിയോഗ്രാഫി നടത്തും. പ്രത്യേക പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തും.വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ 10 മണിക്ക് അതാത് കേന്ദ്രങ്ങളില്‍ ആരംഭിക്കും. ഫലം അപ്പോള്‍ തന്നെ www.lsgelection.kerala.gov.in സൈറ്റിലെ TREND ല്‍ ലഭ്യമാകും. സ്ഥാനാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പ് ചെലവ് കണക്ക് www.sec.kerala.gov.in സൈറ്റില്‍ ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാം. ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകമാണ് ഇതിന് അവസരം.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍ ജില്ലാ അടിസ്ഥാനത്തില്‍:

തിരുവനന്തപുരം – കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ 12.നിലയ്ക്കാമുക്ക്.

കൊല്ലം – കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 03.മീനത്തുചേരി, വിളക്കുടി ഗ്രാമപഞ്ചായത്തിലെ 01.കുന്നിക്കോട് വടക്ക്, ഇടമുളക്കല്‍ ഗ്രാമ പഞ്ചായത്തിലെ 04.തേവര്‍തോട്ടം.

പത്തനംതിട്ട – കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ 07.അമ്പാട്ടുഭാഗം.

ആലപ്പുഴ – തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ 06.തണ്ണീര്‍മുക്കം, എടത്വാ ഗ്രാമപഞ്ചായത്തിലെ 15.തായങ്കരി വെസ്റ്റ്.

കോട്ടയം – എരുമേലി ഗ്രാമപഞ്ചായത്തിലെ 05.ഒഴക്കനാട്, പാറത്തോട് ഗ്രാമപഞ്ചായത്തിലെ 09.ഇടക്കുന്നം, കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ 12.വയലാ ടൗണ്‍, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 07.പൂവക്കുളം.

എറണാകുളം – പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ 11.തായ്മറ്റം.

തൃശ്ശൂര്‍ – തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ 04.തളിക്കുളം, കടങ്ങോട് ഗ്രാമപഞ്ചായത്തിലെ 14.ചിറ്റിലങ്ങാട്.

പാലക്കാട് – പാലക്കാട് ജില്ലാ പഞ്ചായത്തിലെ 19. ആലത്തൂര്‍, ആനക്കര ഗ്രാമപഞ്ചായത്തിലെ 07.മലമക്കാവ്, കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ 17.പാട്ടിമല, തൃത്താല ഗ്രാമപഞ്ചായത്തിലെ 04.വരണ്ടു കുറ്റികടവ്, വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ 01.കാന്തള്ളൂര്‍.

മലപ്പുറം – അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ 07.കുന്നുംപുറം, കരുളായി ഗ്രാമപഞ്ചായത്തിലെ 12.ചക്കിട്ടാമല, തിരുന്നാവായ ഗ്രാമപഞ്ചായത്തിലെ 11.അഴകത്തുകളം, ഊരകം ഗ്രാമപഞ്ചായത്തിലെ 05.കൊടലിക്കുണ്ട്.

കോഴിക്കോട് – ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 15.കക്കറമുക്ക്.

വയനാട് – സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ കൗണ്‍സിലിലെ 17.പാളാക്കര.

കണ്ണൂര്‍ – ശ്രീകണ്ഠപുരം മുനിസിപ്പല്‍ കൗണ്‍സിലിലെ 23.കോട്ടൂര്‍, പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ 01.മേല്‍മുരിങ്ങോടി, മയ്യില്‍ ഗ്രാമപഞ്ചായത്തിലെ 08.വള്ളിയോട്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യവീട്ടിലേക്ക് ആളെ വിട്ട് ഭാര്യയെ ഭീഷണിപ്പെടുത്തി : തൃശ്ശൂർ ബിജെപി ജില്ലാ പ്രസിഡൻ്റിനെതിരെ വീണ്ടും...

0
തൃശൂർ: ഗാർഹിക പീഡന പരാതി നൽകിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയ...

ഷിഗെല്ല : ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ ; കഴിഞ്ഞ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന്...

ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക

0
ന്യൂഡൽഹി: ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക....

നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ; സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ കൂടി ആശുപത്രി...

0
കോഴിക്കോട്: നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ...