തിരുവനന്തപുരം: വിമാനത്താവളത്തില്‍നിന്ന് തന്നെ തട്ടിക്കൊണ്ടുപോയത് കാമുകിയല്ലെന്ന് പരാതിക്കാരന്‍ മുഹിയുദ്ദീന്‍. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ കാമുകിക്കൊപ്പം വന്ന ഡ്രൈവര്‍. പണം തട്ടിയെടുത്തതും മര്‍ദിച്ചതും ഡ്രൈവര്‍ രാജേഷാണ്. സുഹൃത്തായ ഇന്‍സയെ രാജേഷും സംഘവും ഉപയോഗിക്കുകയായിരുന്നുവെന്നും മുഹിയുദ്ദീന്‍ പറഞ്ഞു. രണ്ടു ദിവസം ബന്ദിയാക്കിവെച്ച് 15 ലക്ഷം രൂപയും സ്വർണ്ണവും തട്ടിയെടുക്കുകയായിരുന്നു. ചിറയിൻകീഴ് സ്വദേശിനി ഇൻഷ അബ്ദുൾ വഹാബ് ഉൾപ്പെടെ ആറുപേരെ വലിയതുറ പോലീസ് അറസ്റ്റു ചെയ്തു. ഒരു പ്രതി കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ്.
മുഹയുദീൻ അബ്ദുൾ ഖാദറും ഇൻഷയും ഗൾഫിൽ വെച്ച് അടുപ്പത്തിലായിരുന്നു. പിന്നീട് അകന്നു. തുടർന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച ഗൾഫിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ മുഹയുദ്ദീനെ കാത്ത് ഇൻഷയും സഹോദരനും വിമാനത്താവളത്തിലെത്തി. ഇവരുടെ കാറിൽ കയറിയ മുഹയുദ്ദീനെ ചിറയിൻകീഴിൽ ഒരു വീട്ടിലെത്തിച്ച് ബന്ദിയാക്കി ക്രൂരമായി മർദ്ദിച്ചു.
ഒരു കോടിയാണ് ഇൻഷ ആവശ്യപ്പെട്ടത്. ബന്ദിയായിരിക്കെ ഗൾഫിലേക്ക് മടക്കിവിട്ടാൽ 50 ലക്ഷം രൂപ കൂടി നൽകാമെന്ന് മുഹയുദീൻ വാഗ്ദാനം ചെയ്തു. ഇതിൽ വീണ ഇൻഷ മുഹയദ്ദീന്റെ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് എടുത്തു. വെള്ളിയാഴ്ച വൈകിട്ട് വിമാനത്താവളത്തിൽ കയറ്റിവിട്ടു. ഉള്ളിൽ കയറിയ മുഹയുദ്ദീൻ സുരക്ഷ ഉദ്യോഗസ്ഥരോട് സംഭവിച്ചതെല്ലാം പറഞ്ഞതോടെയാണ് പോലീസ് വിവരം അറിയുന്നതും പ്രതികൾ വലയിലാകുന്നതും. കേസിൽ ഇൻഷയുടെ സുഹൃത്തുക്കളായ രാജേഷ്, ഷിജാസ്, ആഷിഖ് , അൻസിൽ എന്നിവരും അറസ്റ്റിലായി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































