തിരുവനന്തപുരം : റബ്ബർ താങ്ങുവില 180 രൂപയാക്കി. 10 രൂപയാണ് കൂട്ടിയത്. കോട്ടയത്ത് റബ്ബർ വ്യവസായ സമുച്ചയം സ്ഥാപിക്കുമെന്നും പ്ലാന്റേഷൻ മേഖലയിൽ 10 കോടി വകയിരുത്തിയെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി. പൊതു സംരംഭങ്ങൾ നടപ്പിലാക്കാൻ -43 കോടി, കശുവണ്ടി മേഖല 53.36 കോടി, കാഷ്യു ബോർഡിന് 40.81 കോടി, കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണത്തിന് 2 കോടി, കയർ വ്യവസായം – 107.64 കോടി, ഖാദി വ്യവസായത്തിന് 14.8 കോടി എന്നിവയും ധനമന്ത്രി പ്രഖ്യാപിച്ചു.
കൊച്ചി – ബംഗളുരു വ്യവസായ ഇടനാഴി – 200 കോടി, വിവര സാങ്കേതിക മേഖല 507.1 കോടി, കേരളാ സ്പേസ് പാർക്കിന് 52.5 കോടി, 2000 വൈഫൈ ഹോട്സ്പേട് 25 കോടി, ഇൻഫോ പാർക്കിന് 66.75 കോടി, ഐടി മിഷൻ -119.19 കോടി എന്നിവക്ക് പുറമെ അന്താരാഷ്ട്ര എ.ഐ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.