സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിയമനം : അന്തിമപട്ടികയിൽ നാല് ഐഎഎസ് ഉദ്യോഗസ്ഥർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ കണ്ടെത്താനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക്. പുതിയ ഓഫീസറെ നിയമിക്കുന്നതിനായി നാല് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഡോ. വീണ എൻ. മാധവൻ, ഡോ. കെ. വാസുകി, ടി.വി. അനുപമ, ഡോ. എ. കൗശികൻ എന്നിവരാണ് പട്ടികയിൽ ഉള്ളത്. ഈ പട്ടികയിൽ ഉൾപ്പെട്ട നാല് പേരിൽ മൂന്ന് പേരും വനിതകളാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

2008, 2009, 2010 ഐഎഎസ് ബാച്ചുകളിൽപ്പെട്ടവരാണ് ഇവർ. വിവിധ ജില്ലകളിൽ കളക്ടർമാരായും വിവിധ സർക്കാർ വകുപ്പുകളുടെ തലപ്പത്തും പ്രവർത്തിച്ച് മികച്ച പ്രവർത്തന പരിചയമുള്ള ഉദ്യോഗസ്ഥരെയാണ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ യു. ഖേൽക്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി സ്ഥാനമേറ്റതിനെ തുടർന്നാണ് പുതിയ നിയമനം ആവശ്യമായി വന്നത്. ഖേൽക്കർ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിൽ എത്രയും വേഗം പുതിയ നിയമനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...