സിബിഎസ്ഇ ക്രമക്കേട് : രാഹുൽ ഗാന്ധി രാഷ്ട്രീയം കളിക്കുന്നുവെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : സിബിഎസ്ഇ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ആരോപിച്ചു. പരീക്ഷാ വിവാദങ്ങളുടെ പേരിൽ വിദ്യാർത്ഥികളെ രാഹുൽ ഗാന്ധി സമ്മർദ്ദത്തിലാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിബിഎസ്ഇ പരീക്ഷാക്രമക്കേടുകൾ, നീറ്റ് ചോദ്യപേപ്പർ ചോർച്ച എന്നീ വിഷയങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി രൂക്ഷമായ വിമർശനം ഉയർത്തിയിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രിയുടെ പ്രസ്താവന. മുൻപ് ഇവിഎം , ഡിജിറ്റൽ ഇന്ത്യ എന്നിവയെയും രാഹുൽ ഗാന്ധി ഇത്തരത്തിൽ എതിർത്തിരുന്നതായി ധർമേന്ദ്ര പ്രധാൻ ചൂണ്ടിക്കാട്ടി.

സിബിഎസ്ഇയിലെ മാർക്കിംഗ് രീതിയെ ചൊല്ലിയും നിലവിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള നീക്കങ്ങൾ ഒരു വശത്ത് നടക്കുമ്പോഴാണ്, പ്രതിപക്ഷ നേതാവ് വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന ആക്ഷേപം കേന്ദ്ര സർക്കാർ ഉയർത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...