അബാന്‍ മേല്‍പ്പാലം പണിയാന്‍ ശശി മേസ്തിരിയെ ഏല്‍പ്പിച്ചു – അയാളും രണ്ട് മൈക്കാടും പണിയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി – പത്തനംതിട്ടക്കാരുടെ ഒരു ഗതികേടേ…..

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം നടക്കുമ്പോള്‍ ഇതിനടിയില്‍ കൂടി വാഹനങ്ങളും ജനങ്ങളും കടന്നു പോകുന്നത് യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ.  ഏറെക്കാലമായി നടന്നുവരുന്ന അബാന്‍ മേല്‍പ്പാല നിര്‍മ്മാണം ആരംഭിച്ച കാലം മുതല്‍ ഇതാണ് അവസ്ഥ. വലിയ ക്രയിനില്‍ സാധനങ്ങള്‍ ഗര്‍ഡറുകളുടെ മുകളില്‍ എത്തിക്കുമ്പോഴും മുകളില്‍ തൊഴിലാളികള്‍ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുമ്പോഴുമെല്ലാം നിരവധി വാഹനങ്ങളും ജനങ്ങളുമാണ് ഇതിനടിയില്‍ കൂടി പോകുന്നത്. മുകളില്‍ നിന്നും കമ്പിയുടെയും മറ്റും അവശിഷ്ടങ്ങള്‍ അബദ്ധത്തില്‍ താഴേയ്ക്ക് പതിച്ചാല്‍ പോലും വാഹനങ്ങളുടെയോ ജനങ്ങളുടെയോ മുകളിലായിരിക്കും വീഴുക.

കഴിഞ്ഞ കുറച്ച് കാലം മുന്‍പാണ് ഇതിന് മുകളില്‍ നിന്നും നിര്‍മ്മാണ സാമഗ്രികള്‍ വീണതിനെ തുടര്‍ന്ന് വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചത്. രാവിലെ മുതല്‍ വലിയ തിരക്കാണ് നഗരത്തില്‍ അനുഭവപ്പെടുന്നത്. മേല്‍പ്പാല നിര്‍മ്മാണം നടക്കുന്നതിനാല്‍ അബാന്‍ ജംഗ്ഷനില്‍ വലിയ ചെളിക്കുണ്ടും രൂപപ്പെട്ടിട്ടുണ്ട്. മാത്രമല്ല നിര്‍മ്മാണത്തിന്റെ ഭാഗമായി വരുന്ന കമ്പി കഷ്ണങ്ങള്‍ റോഡില്‍ ഉപേക്ഷിക്കുന്നത് വാഹനങ്ങളുടെ ടയറുകള്‍ പൊട്ടാനും  ജനങ്ങളുടെ കാലില്‍ കയറി അപകടം സംഭവിക്കുന്നതിനും കാരണമാകും. പാലത്തിന്റെ  അടിഭാഗത്ത് കമ്പിയും മറ്റും അലക്ഷ്യമായി ഇടുന്നതും അപകട ഭീഷണി വര്‍ധിപ്പിക്കുന്നു.

ആഴ്ചകള്‍ക്ക് മുന്‍പാണ് ഇങ്ങനെ അലക്ഷ്യമായി കിടന്ന കമ്പി വിദ്യാര്‍ഥിയുടെ കാലില്‍ കുത്തികയറി പരിക്കേറ്റത്‌. പാലത്തിന് മുകളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ അവസ്ഥയും വത്യസ്ഥമല്ല. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് അബാന്‍ മേല്‍പാലത്തിന് മുകളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നത്. നാടിന്റെ വികസനത്തിനായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ തകൃതിയായി നടക്കുമ്പോള്‍ ജനങ്ങളുടെ സുരക്ഷിതത്വത്തിനും പ്രാധാന്യം നല്‍കേണ്ടത് ആവശ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...