കപ്പലപകടം പ്രത്യേകദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ എംഎസ്‌സി-എൽസ 3 കപ്പൽ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന പ്രത്യേകദുരന്തമായി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി. അപകടം കാരണം ഉപജീവനം മുടങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് താത്കാലിക ആശ്വാസമായി ഒരു കുടുംബത്തിന് 1000 രൂപ വീതം സഹായധനം നൽകും. ആറുകിലോ അരിയും സൗജന്യമായി നൽകും. ദുരന്തനിവാരണ അതോറിറ്റിക്ക് നേരിട്ട് അടിയന്തര നടപടികൾ സ്വീകരിക്കാനും സഹായധനം ഉൾപ്പെടെ നൽകാനുമാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. പ്രശ്നം ബാധിച്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്കാണ് സഹായം.

അപകടം മത്സ്യത്തൊഴിലാളികളെ കാര്യമായി ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കപ്പൽ കിടക്കുന്നതിന്റെ 20 നോട്ടിക്കൽ മൈൽ ചുറ്റളവിൽ മീൻപിടിക്കൽ പാടില്ലെന്നാണ് ഷിപ്പിങ് ഡയറക്ടർ ജനറൽ അറിയിച്ചത്. ഇക്കാര്യം സംസ്ഥാനം നേരത്തേ നിർദേശിച്ചിരുന്നു. കപ്പലിലെ എണ്ണ നീക്കിയശേഷമോ, പ്രദേശം പ്രത്യേകം അടയാളപ്പെടുത്തിയ ശേഷമോ മാത്രമേ മീൻപിടിത്തം പാടുള്ളൂ. മത്സ്യം കഴിക്കാതിരിക്കാനുള്ള സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ പരിശോധനകൾ നടത്തുന്നുണ്ട്. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥനുമായി അപകടത്തെപ്പറ്റി ചർച്ച നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. മലിന്യത്തിൽനിന്ന് തീരം സംരക്ഷിക്കാൻ നാം മുന്നിട്ടിറങ്ങണം. സന്നദ്ധസേനകളെ നിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാനാവില്ല, ദിവസം ഒന്നിലേറെതവണ നിയന്ത്രണം അനിവാര്യം ; മന്ത്രി സണ്ണി...

0
കൊച്ചി : സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന്...

സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ 22...

മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി ; നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ....

0
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ...

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...