51 -ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. 35 വിഭാഗത്തിലായി 48 പേരാണ് 2020 ലെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്. വെള്ളത്തിലെ അഭിനയത്തിലൂടെ മികച്ച നടനുളള പുരസ്‌കാരം ജയസൂര്യയും കപ്പേളയിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം അന്ന ബെന്നും സംവിധായകനുള്ള പുരസ്‌കാരം സിദ്ധാര്‍ഥ് ശിവയും ഏറ്റുവാങ്ങി. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ദി ഗ്രേറ്റ് ഇന്‍ഡ്യന്‍ കിചന് വേണ്ടി ജിയോ ബേബി ഏറ്റുവാങ്ങി. സാംസ്‌കാരിക ഊര്‍ജം പകരുന്ന ചിത്രങ്ങള്‍ക്കാണ് ഇത്തവണ അവാര്‍ഡ് ലഭിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സംബന്ധിച്ച്‌ പുറത്തിറക്കിയ പുസ്തകം മന്ത്രി പി.പ്രസാദിന് നല്‍കി. മന്ത്രി പി.രാജീവ് പ്രകാശിപ്പിച്ചു. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ ലോഗോ ചടങ്ങില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണിന് നല്‍കി പ്രകാശിപ്പിച്ചു. എം ജയചന്ദ്രന്റെ നേതൃത്വത്തില്‍ പ്രിയഗീതം എന്ന സംഗീത പരിപാടിയും ചടങ്ങില്‍ അരങ്ങേറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....