വിദേശഫണ്ട് വിവേചനം സംബന്ധിച്ച വിഷയം കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമനുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദേശഫണ്ട് വിവേചനം സംബന്ധിച്ച വിഷയം കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമനുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. വിഷയം ഉന്നയിക്കാൻ സർക്കാരിന് മറ്റ് അവസരങ്ങളുണ്ട്. സംസ്ഥാനത്തെ ധനസ്ഥിതിയുമായി ബന്ധപ്പെട്ട മൂന്നു വിഷയങ്ങളാണ് ഉന്നയിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ വീണ്ടും വെട്ടിക്കുറവ്. മുൻ വർഷത്തെ കടമെടുപ്പ് കണക്കിൽ വ്യക്തതക്കുറവ് കാട്ടി 1877 കോടി രൂപയും കുറച്ചെന്ന് ധനമന്ത്രി പറഞ്ഞു.

ഗ്യാരണ്ടി റിഡംപ്ഷൻ ഫണ്ട് രൂപീകരിച്ചില്ലെങ്കിൽ 5 ശതമാനം പിടിച്ചു വെയ്ക്കും. 3323 കോടിയിൽ അധികമാണ് കുറച്ചിരിക്കുന്നത്. ഗ്യാരണ്ടി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാൻ കേരളം തീരുമാനിച്ചിട്ടുണ്ട്. ഇ വർഷം അങ്ങനെ കുറയ്ക്കരുത് എന്ന്‌ ആവശ്യപ്പെട്ടതായി മന്ത്രി കെഎൻ ബാല​​ഗോപാൽ പറഞ്ഞു. കേരളത്തിന്റെ നികുതി വിഹിതം സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളുണ്ടെന്ന് മന്ത്രി കൂടിക്കാഴ്ചയ്ക്ക് മുൻപ് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച കാര്യം കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചു. 965.16 രൂപ ഐജിഎസ്ടി സെറ്റിൽമെന്റിൽ കുറവ് വന്നു. ഇത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി മറുപടി നൽകിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് പി.എ...

0
കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...

തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ...

0
ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ...

റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന് ഇഡി

0
കൊച്ചി: റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന്...