അയ്യപ്പഭക്തൻമാരോട് സംസ്ഥാന സർക്കാർ പകവീട്ടുന്നു : കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അയ്യപ്പഭക്തരോടുള്ള സംസ്ഥാന സർക്കാരിന്റെ പക തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ മണ്ഡല കാലത്ത് ശബരിമലയിൽ ആവശ്യമായ ഒരു മുന്നൊരുക്കവും സർക്കാർ നടത്തിയിരുന്നില്ലെന്ന് ബിജെപി മുന്നറിയിപ്പ് നൽകിയിരുന്നു. സന്നിധാനത്തും പമ്പയിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് കാരണം നരകയാതനയാണ് തീർത്ഥാടകർക്ക് സഹിക്കേണ്ടി വരുന്നത്. തിരക്ക് നിയന്ത്രിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു സംവിധാനവും ശബരിമലയിൽ ഇല്ല. കുഞ്ഞു മാളികപ്പുറം അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീണ് മരിച്ചത് ഏറെ സങ്കടപ്പെടുത്തുന്നതാണ്. പമ്പ മുതൽ സന്നിധാനം വരെ ഞെങ്ങി ഞെരുങ്ങിയാണ് ഭക്തർ കടന്നുപോകുന്നത്. കുടിവെള്ളം പോലും അയ്യപ്പൻമാർക്ക് വിതരണം ചെയ്യാനുള്ള സംവിധാനം അധികൃതർ ഒരുക്കിയിട്ടില്ല. മാളികപുറങ്ങൾക്ക് ശുചിമുറിയോ വസ്ത്രം മാറാനുള്ള കേന്ദ്രങ്ങളോ സർക്കാർ തയ്യാറാക്കിയിട്ടില്ല.

കോടികൾ വരുമാനം വരുന്ന ശബരിമലയെ അവഗണിക്കുന്നതിന് പിന്നിൽ പിണറായി സർക്കാരിന്റെ രാഷ്ട്രീയ താത്പര്യമാണെന്ന് വ്യക്തമാണ്. സ്വാമിമാരോട് പ്രത്യേകിച്ച് അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന സ്വാമിമാരോട് വളരെ മോശമായാണ് പലപ്പോഴും പോലീസ് പെരുമാറുന്നത്. വിശ്രമകേന്ദ്രങ്ങളോ ആരോഗ്യ സംവിധാനങ്ങളോ ഒന്നുമില്ലാത്ത അവസ്ഥയാണ് ശബരിമലയിൽ കാണാനാവുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കാണിക്ക വഞ്ചിയിൽ മാത്രമാണ് കണ്ണ്. ദേവസ്വം ബോർഡ് അയ്യപ്പൻമാരോടുള്ള ഉത്തരവാദിത്വം നിറവേറ്റണം. ആചാരലംഘനം നടത്തി ശബരിമലയെ തകർക്കാനുള്ള ശ്രമം അയ്യപ്പഭക്തർ പരാജയപ്പെടുത്തിയതാണ് പിണറായി സർക്കാരിന്റെ പകയ്ക്ക് കാരണമെന്ന് വ്യക്തമാണ്. സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു

0
തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇൻറലിജൻസ്...

സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം നല്‍കി – പതിനേഴുകാരന് ക്രൂരമായ പീഡനം ; പത്തനംതിട്ട...

0
പത്തനംതിട്ട : സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ട് പോയ ശേഷം...

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും ബോർഡും തമ്മിലുളള തർക്കം...

0
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും...

പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി ; പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍ സമിതിയുടെ അധ്യക്ഷനാകും

0
തിരുവനന്തപുരം: പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപികരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി...