ന്യൂനപക്ഷസംഗമത്തില്‍ വിശദീകരണവുമായി സംസ്ഥാന സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ന്യൂനപക്ഷസംഗമത്തില്‍ വിശദീകരണവുമായി സംസ്ഥാന സർക്കാർ. ഓരോ വകുപ്പിന്‍റെയും ഭാവി പ്രവര്‍ത്തനം നിശ്ചയിക്കാൻ നടത്തുന്ന സെമിനാറിന്റെ ഭാഗമായാണ് സംഗമം എന്നാണ് സർക്കാരിന്റെ വിശദീകരണം. അയ്യപ്പസംഗമ മാതൃകയിൽ അല്ല ന്യൂനപക്ഷ സംഗമമെന്നും വിഷന്‍ 2031 എന്നതാണ് സംഗമത്തിന്റെ മുദ്രാവാക്യം എന്നും സർക്കാർ അറിയിച്ചു. അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം നനടത്തുന്നതിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സർക്കാർ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്ന വിമർശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ന്യൂനപക്ഷ സംഗമം അടുത്ത മാസം നടക്കുന്ന 33 സെമിനാറുകളുടെ ഭാഗമെന്നാണ് സർക്കാർ വിശദീകരിക്കുന്നത്.

സെമിനാറുകളിൽ സർക്കാരിന്റെ ഓരോ വകുപ്പിന്റെയും ഭാവി പ്രവർത്തനങ്ങൾ നിശ്ചയിക്കൽ, ഓരോ വകുപ്പിന്റെയും ഇതുവരെയുള്ള നേട്ടങ്ങൾ തുടങ്ങിയവ സെമിനാറിൽ വിലയിരുത്തും. അതാത് വകുപ്പുകളുടെ മന്ത്രിമാരും ഒപ്പം പ്രിൻസിപ്പൽ സെക്രട്ടറിമാരും ഈ വകുപ്പിൽ ഇതുവരെ എടുത്ത നടപടികൾ പ്രവർത്തനങ്ങൾ എന്നിവയും സെമിനാറിൽ വിശിദീകരിക്കും. മന്ത്രിസഭാ യോഗമാണ് സെമിനാറുകൾ നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...