Sunday, July 6, 2025 11:54 am

സംസ്ഥാന സര്‍ക്കാര്‍ പൊന്തന്‍പുഴ നിവാസികള്‍ക്കൊപ്പം : മന്ത്രി കെ. രാജന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  നിയമപരമായ നടപടി സ്വീകരിച്ച് പൊന്തന്‍പുഴ നിവാസികള്‍ക്ക് പട്ടയം നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. ജില്ലാതല പട്ടയമേള റാന്നിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അവരുടേതല്ലാത്തതും റവന്യു വകുപ്പിന്റേതല്ലാത്തതുമായ പ്രശ്നം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് പൊന്തന്‍പുഴയിലുള്ളവര്‍. ഈ മേഖലയിലെ ജനങ്ങളുടെ പ്രശ്നം സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കും. റവന്യുമന്ത്രിയുടെ മുന്‍ഗണനാ പദ്ധതിയില്‍ പെരുമ്പട്ടി പട്ടയപ്രശ്‌നം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിയമപരമായ തടസങ്ങള്‍ ഒരുപാടുണ്ടായിരുന്നു. വനവുമായി ബന്ധപ്പെട്ട ഭൂമി അളക്കാനും വിതരണം ചെയ്യാനും കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ഇതിനായി പരിവേഷ് പോര്‍ട്ടലില്‍ അപേക്ഷ നല്‍കിയിരുന്നു. ബാംഗ്ലൂരില്‍ നിന്നുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. ഇവര്‍ ഉന്നയിച്ച അഞ്ചു കാര്യങ്ങളില്‍ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. ഇവിടെ പട്ടയം നല്‍കുന്നതിനു പകരം നല്‍കാനുള്ള ഭൂമി കാണിച്ചു നല്‍കിയിട്ടുണ്ട്. കേന്ദ്ര സമിതിയുടെ അന്തിമ അനുമതി കൂടി ലഭിച്ചാല്‍ ഉടന്‍ തന്നെ പട്ടയം വിതരണം ചെയ്യും.

ഭൂമി സംബന്ധമായി നിലനില്‍ക്കുന്ന നിയമങ്ങളും വിധികളും സര്‍ക്കാര്‍ ഉത്തരവുകളും നിലവിലുണ്ട്. പട്ടയം നല്‍കുമ്പോള്‍ ഇത്തരം നിയമങ്ങളും ചട്ടങ്ങളും ഓര്‍ഡറുകളും അനുസരിച്ച് മാത്രമേ കഴിയൂ. എന്നാല്‍ ഭൂരഹിതര്‍ക്ക് പട്ടയം നല്‍കാന്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും മാറ്റം വരുത്താന്‍ സംസ്ഥാനസര്‍ക്കാരിന് മടിയില്ല. മാത്രമല്ല അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ എത്ര വലിയവര്‍ ആണെങ്കിലും അവരില്‍ നിന്നും ഭൂമി പിടിച്ചെടുത്ത് അത് സാധാരണക്കാരന് വിതരണം ചെയ്യും.

സംസ്ഥാനത്തെ എല്ലാവര്‍ക്കും ഭൂമി നല്‍കുകയെന്ന ചരിത്രദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ 1,22,000 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പട്ടയമിഷന്‍ എന്ന പുതിയ ആശയം അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി 140 നിയോജകമണ്ഡലങ്ങളിലും കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ സ്ഥലം എംഎല്‍എയുടെ അധ്യക്ഷതയില്‍ റവന്യൂ ജനസഭകള്‍ രൂപീകരിച്ചു. പട്ടയം ലഭിക്കാനുള്ള അര്‍ഹരായ ആളുകളെ റവന്യു ജനസഭ കണ്ടെത്തുകയും പട്ടയ ഡാഷ് ബോര്‍ഡിലേക്ക് നല്‍കുകയും ചെയ്യും.

പട്ടയ വിതരണത്തിനുള്ള തടസങ്ങളും തര്‍ക്കങ്ങളും പഠിക്കുകയും അത് പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. തഹസില്‍ദാരേക്കാള്‍ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നോഡല്‍ ഓഫീസറായി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ഡാഷ് ബോര്‍ഡിലേക്ക് പകര്‍ത്തിയ വിവരങ്ങള്‍ പരിശോധിക്കാനും അന്വേഷണം നടത്താനുമായി അഞ്ച് സമിതികളാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുഖമുദ്രാവാക്യത്തോടെയാണ് റവന്യുവകുപ്പ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

റവന്യു വകുപ്പില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയ റവന്യുമന്ത്രിയാണ് കെ. രാജന്‍ എന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. സ്വന്തമായി ഭൂമിയില്ലെന്ന മഹാസങ്കടത്തിലൂടെ നടന്നവര്‍ക്ക് പുതുവെളിച്ചം സമ്മാനിക്കുന്ന ജീവിതരേഖയാണ് പട്ടയം. ചരിത്രമുഹൂര്‍ത്തം എന്ന കേവലപ്രയോഗത്തിനപ്പുറം ജീവിതത്തെ അടയാളപ്പെടുത്തുന്ന അവരുടെ മുന്നോട്ടുള്ള സഞ്ചാരപാതയില്‍ മുദ്രസമ്മാനിക്കുന്ന നിമിഷമാണ് ഇത്. ഭൂമിയുടെ അവകാശം ഇല്ലാതിരുന്നവരുടെ സങ്കടത്തിന് പരിഹാരം കാണുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനായി റവന്യുവകുപ്പിലെ ഓരോ ഉദ്യോഗസ്ഥരേയും അതിന്റെ ആവശ്യം മനസിലാക്കി കൊടുത്താണ് മന്ത്രി പ്രവര്‍ത്തിച്ചത്.

ഡിജിറ്റല്‍ സര്‍വേ, സ്മാര്‍ട്ട് വില്ലേജ് ഓഫീസ് എന്നിവയെല്ലാം അതിന്റെ തെളിവാണ്. കാലങ്ങളായി നീതിക്കായി കാത്തിരുന്ന മനുഷ്യര്‍ക്ക് അത് ലഭ്യമാക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചു. ജില്ലയില്‍ വിതരണം ചെയ്യുന്ന 166 പട്ടയങ്ങളില്‍ 99 എണ്ണവും റാന്നിയിലാണ്. പെരുമ്പട്ടി പട്ടയപ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുന്നതിനായി വനംവകുപ്പും റവന്യുവകുപ്പും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അതിനുള്ള എല്ലാ നടപടികളും റവന്യുമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു.

ആന്റോ ആന്റണി എംപി വിശിഷ്ടാതിഥിയായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. പ്രകാശ്, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് ഏബ്രഹാം, പഴവങ്ങാടി ഗ്രാമപഞ്ചായത്തംഗം പി.സി. ചാക്കോ, എഡിഎം ബി. രാധാകൃഷ്ണന്‍, അടൂര്‍ ആര്‍ഡിഒ തുളസീധരന്‍പിള്ള, തിരുവല്ല സബ്കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ചെറിയാന്‍ പോളച്ചിറയ്ക്കല്‍, പി.ആര്‍. പ്രസാദ്(സിപിഎം), പി.ആര്‍ ഗോപിനാഥ്(സിപിഐ), ആലിച്ചന്‍ ആറൊന്നില്‍(കേരളകോണ്‍ഗ്രസ്(എം), ജോജോ കോവൂര്‍(സിപിഐ), രാജുനെടുവംപുറം(ജനാധിപത്യകേരള കോണ്‍ഗ്രസ്), നിസാര്‍ നൂര്‍മഹല്‍(ഇന്ത്യന്‍ നാഷണല്‍ ലീഗ്), ഏബ്രഹാം കുളമല, ബിനു തെള്ളിയില്‍, പാപ്പച്ചന്‍ കൊച്ചുമേപ്രത്ത്, റെജി കൈതവന, ഡെപ്യൂട്ടി കളക്ടര്‍മാരായ ബി. ജ്യോതി, ടി.ജി. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഔദ്യോഗിക ബംഗ്ലാവ് ഒഴിയണമെന്നാവശ്യവുമായി കേന്ദ്രത്തിന് കത്തയച്ച്...

0
ന്യൂഡൽഹി: സുപ്രീംകോടതിയിലെ നാല് ജഡ്ജിമാർക്ക് ഇതുവരെ സർക്കാർ താമസസൗകര്യം അനുവദിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച്...

നിലവിൽ കേസിലെ അന്വേഷണം പൂർത്തിയായെന്നും സർക്കാരിനെ വിശ്വാസമെന്നും നീതിലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിന്ദു

0
പേരൂർക്കട : തനിക്കെതിരെ വ്യാജ മോഷണക്കുറ്റം ഏൽപ്പിച്ച വീടുടമയെയും കുടുംബത്തെയും പോലീസുകാരെയും...

ചാരവൃത്തി കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നത് സംസ്ഥാന സര്‍ക്കാര്‍ ക്ഷണപ്രകാരം

0
തിരുവനന്തപുരം: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ ഹരിയാനയിലെ വ്ലോഗർ...

വന്യജീവി – തെരുവുനായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തിര നിയമസഭാ സമ്മേളനം വിളിക്കണമെന്ന്...

0
തിരുവനന്തപുരം : വന്യജീവി - തെരുവുനായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്യാന്‍...