സ്വാശ്രയ മെഡിക്കല്‍ ഫീസ് പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ ഫീസ് പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഫീസ് കൂടാമെന്ന് വിദ്യാര്‍ത്ഥികളെ അറിയിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് ഹര്‍ജി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഏഴ് ലക്ഷത്തി അറുപത്തി അയ്യായിരം രൂപയാണ് ഫീസായി ഫീസ് നിര്‍ണയ കമ്മിറ്റി തീരുമാനിച്ചത്. എന്നാല്‍ ഇത് ഇരുപത്തി രണ്ട് ലക്ഷമാക്കി ഉയര്‍ത്തണമെന്നായിരുന്നു സ്വാശ്രയ കോളേജുകളുടെ ആവശ്യം. ഇതു പരിഗണിച്ച ഹൈക്കോടതി സ്വാശ്രയ മാനേജ്‌മെന്റുകളോട് ഫീസ് നിശ്‌ചയിച്ച്‌ അത് പരീക്ഷ കണ്‍ട്രോളറെ അറിയിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിയമത്തിന് വിരുദ്ധമായാണ് ഹൈക്കോടതി തീരുമാനം എന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ കഴിഞ്ഞ മൂന്ന് അദ്ധ്യായന വര്‍ഷങ്ങളിലെ ഫീസുമായി ബന്ധപ്പെട്ട തര്‍ക്കം ഇപ്പോഴും സുപ്രീംകോടതിയില്‍ തീര്‍പ്പാക്കാതെ നിലനില്‍ക്കുകയാണ്. അതിനു പിന്നാലെയാണ് ഈ വര്‍ഷത്തെ ഫീസ് സംബന്ധിച്ച തര്‍ക്കവും സുപ്രീംകോടതിയിലേക്ക് എത്തുന്നത്.

ഇരുപത്തിരണ്ട് ലക്ഷം രൂപ ഫീസായി നിശ്‌ചയിച്ചാല്‍ അത് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാദ്ധ്യതയും തിരിച്ചടിയുമാകും. ഫീസ് നിര്‍ണയിക്കാനുളള അവകാശം ഒരിക്കലും കോളേജുകള്‍ക്ക് നല്‍കാനാകില്ല. അത് സുപ്രീംകോടതി തന്നെ കൃത്യമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സുപ്രീംകോടതി അടിയന്തരമായി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ്

0
കാസർകോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ് ഡ്രൈവരുടെ ശരീരത്തിൽ ഇഴഞ്ഞു കയറി.ചേവാറിൽ ഇന്ന്...

മലപ്പുറം പോത്തുകല്ലിൽ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മിലടി

0
മലപ്പുറം: എടക്കര പോത്തുകല്ല് മുണ്ടേരി വനത്തിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍...

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി

0
ന്യൂഡൽഹി : കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി...

പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിന്റെ തനത് കലാരൂപമായ പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി...