ബി.ജെ.പി ഓഫീസ് ആക്രമിച്ച് കുമ്മനത്തിന്റെ കാർ തകർത്ത കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി തള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ, ബി.ജെ.പി സംസ്ഥാന ഓഫിസ് ആക്രമിച്ച കേസ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ തള്ളി. ഓഫീസ്ആക്രമിച്ച്‌ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അടക്കം ആറ് കാറുകളും ഓഫീസ് ചില്ലുകളും എറിഞ്ഞ് തകര്‍ത്തു സുരക്ഷ ഉദ്യോഗസ്ഥരെ ചീത്ത വിളിച്ചു എന്നാണ് കേസ്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമ പരമായി നിലനില്‍ക്കുന്നത് അല്ല എന്നുമായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍, കുറ്റപത്രത്തില്‍ കേസ് നിലനില്‍ക്കുന്നതിനുള്ള തെളിവുകൾ ഉണ്ടെന്നും ഇതില്‍ രാഷ്ട്രിയ പ്രേരണ ഇല്ലെന്നും പരാതിക്കാരന്‍ മറുപടി നല്‍കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

2017 ജൂലായ് 28നാണ് ബി.ജെ.പി ഓഫീസ്ആക്രമിക്കപ്പെട്ടത്‌. ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച്‌ മണിക്കൂറുകള്‍ക്കകമാണ് ബി.ജെ.പി ഓഫീസ് ആക്രമിച്ചത്. മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും പാളയം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി. ബിനു, ഡി.വൈ.എഫ്.ഐ സംസഥാന കമ്മറ്റി അംഗം പ്രിജില്‍ സാജ് കൃഷ്ണ, ജെറിന്‍, സുകേശ് എന്നിവരാണ് കേസിലെ നാലു പ്രതികള്‍. ഇവര്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

പൊതുസ്ഥലത്ത് അരങ്ങേറിയ ആക്രമണത്തിന് സ്വതന്ത്ര സാക്ഷികള്‍ ആരും ഇല്ലെന്നും എഫ്.ഐ.ആറില്‍ ഒരു പ്രതിയെ കുറിച്ചും പ്രത്യേകമായി എടുത്ത് പറഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ‘പരാതിക്കാരന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ അഞ്ചു പേര്‍ ഉണ്ടായിരുന്നു. പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഏഴു പ്രതികളായി. എന്നാല്‍ കേസില്‍ കുറ്റപത്രം സമർപ്പിക്കുമ്പോൾ നാലു പ്രതികള്‍ മാത്രമായിരുന്നു. സംഭവ സ്ഥലത്തെ ദൃശ്യങ്ങള്‍ അടങ്ങിയ സി.സി.ടി.വി ദൃശ്യങ്ങള്‍ക്ക് തെളിവ് നിയമത്തിലെ 65 (ബി) സര്‍ട്ടിഫിക്കറ്റ് ഇല്ല’ – കേസ് പിന്‍വലിക്കുന്ന അപേക്ഷയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ രാഷ്‌ട്രീയ പ്രേരിതമായാണ് പെരുമാറുന്നതെന്ന് പരാതിക്കാരന്‍ പറഞ്ഞു. കുറ്റപത്രത്തില്‍ കേസ് നിലനില്‍ക്കുന്നതിനുള്ള തെളിവുകള്‍ ഉണ്ട്. ഇത്തരം കേസുകള്‍ പിന്‍വലിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കേസിലെ ഒന്നാം സാക്ഷി വിനീത് സമര്‍പ്പിച്ച തര്‍ക്കഹർജിയില്‍ പരാതിക്കാരന്‍ മറുപടി നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...

കോഴിക്കോട് കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഇടപെട്ട് ചൈൽഡ്...

0
കോഴിക്കോട് : കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി...