സംസ്ഥാന സര്‍ക്കാറിന്‍റെ പുതിയ മദ്യ നയം കേരളത്തെ കുറ്റകൃത്യങ്ങളുടെ താവളമാക്കും – സോളിഡാരിറ്റി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയം കേരളത്തെ കുറ്റകൃത്യങ്ങളുടെ താവളമാക്കുന്നതിനാണ് സഹായിക്കുകയെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് സുഹൈബ് സി.ടി.ഘട്ടം ഘട്ടമായി മദ്യ ഉപഭോഗം കുറക്കുമെന്നുള്ളത് തങ്ങളുടെ നയമായി പ്രഖ്യാപിക്കുകയും പ്രകടന പത്രികയുടെ ഭാഗമായി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കുകയും ചെയ്ത ഇടതുപക്ഷം മദ്യത്തിന്‍റെ വ്യാപനത്തിന് സഹായകരമാകുന്ന തീരുമാനങ്ങളെടുക്കുന്നത് ജനങ്ങളോടുള്ള കാപട്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഘട്ടം ഘട്ടമായി മദ്യത്തിന്‍റെ ഉപഭോഗം കുറക്കാനുള്ള നടപടികള്‍ക്കുപകരം സംസ്ഥാനത്ത് പുതിയ മദ്യ നയത്തിന്‍റെ ഭാഗമായി ലഹരി പാനീയങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിലും രാസ ലഹരിയുടെ ഉറവിടം കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേണ്ടത്ര ഫലപ്രദമല്ല.

ലഹരിക്കെതിരെ ബോധവത്കരണം ശക്തമാക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെയാണ് ഉദാര നയത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് മദ്യമൊഴുക്കുന്നത്. സാമ്പത്തിക പരാധീനതകളെ മറികടക്കാനുള്ള ചെപ്പടിവിദ്യയുടെ ഭാഗമായി അടിക്കടി മദ്യത്തിന്‍റെ ലഭ്യത വര്‍ദ്ധിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള സര്‍ക്കാര്‍ ശ്രമം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കേരത്തിന്‍റെ കുടുംബ-സാമൂഹിക ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകകപ്പിൽ എതിരാളികളെ മാത്രമല്ല ‘പാമ്പുകളെയും’ പേടിക്കണം; മൈതാനത്തെ പുതിയ വില്ലനെച്ചൊല്ലി വൻ ആശങ്കയിൽ താരങ്ങൾ!

0
വാഷിങ്ടണ്‍: മത്സരങ്ങളിലെ തന്ത്രങ്ങളെയും മാത്രമല്ല, പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെയും പേടിക്കേണ്ട നിലയിലാണ്...

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...