കോന്നി : അപകട കളമായി മാറുകയാണ് പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത. സംസ്ഥാന പാതയുടെ നിർമ്മാണം പൂർത്തിയായ പുളിമുക്ക് മുതൽ ചിറ്റൂർ മുക്ക് വരെ ഇതിനോടകം ചെറുതും വലുതുമായ പതിനഞ്ചിൽ അധികം അപകടങ്ങൾ ആണ് നടന്നിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ അപകടത്തിൽ പെട്ടിട്ടുള്ളത് ഇരു ചക്ര വാഹന യാത്രക്കാരാണ്. ഇതിൽ പകുതിയിൽ അധികം ആളുകളും ഗുരുതരപരിക്ക് ഏറ്റ് ചികിത്സയിലാണ്.
ഏറ്റവും വലിയ അപകടമാണ് ഇന്നലെ ഉച്ചക്ക് ഉണ്ടായത്. പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത് ഈ മേഖലയിൽ അശ്രദ്ധമായി അമിത വേഗതയിൽ വാഹനം ഓടിക്കുന്നത് കൊണ്ട് തന്നെ ആണ്. ഇന്നലെ ഉണ്ടായ അപകടത്തിന് കാരണവും ഇതാണ്. ഇളക്കൊള്ളൂർ ഐ റ്റി സി പടി ചിറ്റൂർ മുക്ക് ഭാഗത്ത് അമിത വേഗതയിൽ ആണ് വാഹനങ്ങൾ പോകുന്നത്.
ഇന്നലെയും പത്തനംതിട്ടയിൽ നിന്ന് വന്ന കെ എസ് ആർ റ്റി സി ഫാസ്റ്റ് അമിത വേഗതയിൽ വന്ന് മുന്നിൽ കൂടി കടന്ന് പോയ കാറിനെ മറി കടക്കുവാൻ ഇരട്ട മഞ്ഞ ലൈൻ കടന്ന് പോകുമ്പോൾ എതിർ ഭാഗത്തു നിന്നും അമിത വേഗതയിൽ വന്ന സൈലോ കാറുമായി കൂട്ടി ഇടിക്കുകയും ഇടിയുടെ ആഘാദത്തിൽ ബസ്സ് നിയന്ത്രണം വിട്ട് പള്ളിയുടെ കുരിശ്ടിയിൽ ഇടിക്കുകയും ആയിരുന്നു. ഇടിയുടെ ആഘാദത്തിൽ കാർ റോഡിനു കുറുകെ ആയി. വേനൽ ചൂട് കൂടിയതിനാൽ ഈ സമയത്ത് ആൾ കൂട്ടം ഉണ്ടായിരുന്നില്ല. ഈ സമയം അവിടെ ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവർ ആയ പ്രസാദ് കുട്ടിയും സമീപത്തെ ആയുർവേദ ആശുപത്രിയിലെ നേഴ്സ്മാരായ രമ്യ, ഉണ്ണിമായ എന്നിവർ ചേർന്നാണ് ആദ്യ ഘട്ട രക്ഷാ പ്രവർത്തനത്തിന് മുന്നിട്ട് ഇറങ്ങിയത്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.